മസ്കത്ത്: ഒമാന്റെ വിനോദസഞ്ചാര വികസന കമ്പനിയായ ഒംറാൻ ഗ്രൂപ്പ് പ്രമുഖ ആഡംബര ഹോട്ടലായ അൽ ബുസ്താൻ പാലസ് പൂർണമായി നവീകരിക്കുന്നു. ഒമാന്റെ വിനോദസഞ്ചാര അടിസ്ഥാന സൗകര്യങ്ങളുടെ ഗുണനിലവാരവും മത്സരശേഷിയും വർധിപ്പിക്കുന്നതിനായാണ് നവീകരണം. ജൂൺ 30 വരെ ഹോട്ടൽ സാധാരണ നിലയിൽ പ്രവർത്തിക്കും.
ജൂലൈ ഒന്നു മുതൽ ആരംഭിക്കുന്ന നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകാൻ രണ്ട് വർഷത്തോളമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹോട്ടലിലെ റൂമുകൾ, സ്യൂട്ടുകൾ, റസ്റ്റോറന്റുകൾ, സ്പാ, വെൽനസ് സൗകര്യങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവ അത്യാധുനിക രീതിയിൽ നവീകരിക്കും.
ഇതിനൊപ്പം ഹോട്ടലിന്റെ അടിസ്ഥാന സൗകര്യങ്ങളും സാങ്കേതികവിദ്യയും പ്രവർത്തന സംവിധാനങ്ങളും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും.1985-ൽ പ്രവർത്തനം ആരംഭിച്ച അൽ ബുസ്താൻ പാലസ് ഒമാന്റെ പൈതൃകവും സംസ്കാരവും വിളിച്ചോതുന്ന വാസ്തുവിദ്യയും ഒമാൻ കടലിന്റെ മനോഹരമായ കാഴ്ചയും കൊണ്ട് രാജ്യത്തെ ഏറ്റവും പ്രശസ്തമായ ടൂറിസം അടയാളങ്ങളിലൊന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.