റിയാദിലെ ഒലയ എസ്.എം.സി കൂട്ടായ്മ 14ാം വാർഷികാഘോഷം രക്ഷാധികാരി അനീഷ് എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: ഒലയ സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെൻററിലെ മലയാളി ജീവനക്കാരുടെ സംഘടനയായ ‘എസ്.എം.സി കൂട്ടായ്മ’യുടെ 14ാം വാർഷികാഘോഷം ‘ഒത്തൊരുമയിലൂടെ മുന്നോട്ട്... സേവനത്തിലൂടെ വളരുന്നു’ എന്ന സന്ദേശമുയർത്തി വിപുലമായി ആഘോഷിച്ചു. പ്രസിഡൻറ് റഫീഖ് പട്ടാമ്പി അധ്യക്ഷത വഹിച്ച പരിപാടി രക്ഷാധികാരി അനീഷ് എബ്രഹാം ഉദ്ഘാടനം ചെയ്തു.
ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ മൈമൂന അബ്ബാസ് മുഖ്യാതിഥിയായി. ചടങ്ങിൽ വൈസ് പ്രസിഡൻറുമാരായ ഷിജി ഫ്രാൻസിസ് സ്വാഗതവും ജോണി തോമസ് ആമുഖ പ്രസംഗവും നടത്തി. ജനറൽ സെക്രട്ടറി ഫൈസൽ മുനീർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ബേബി തോമസ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
ഉന്നത വിജയം നേടിയ വിദ്യാർഥികളെയും, സംഘടനയെ സഹായിച്ചവരെയും ചടങ്ങിൽ ആദരിച്ചു. നൈലോ ഫുഡ് പ്രതിനിധി റോണി ജോസഫിനെ ജെയ്സൺ തോമസും, നഴ്സിങ് ഹെൽപ്പ് ലൈനിലെ ഷാൻ ഷരീഫിനെ ആൻസൺ ജെയിംസും, സോനാ ഗോൾഡ് പ്രതിനിധി ഷീബയെ ശോശാമ്മ ജിജിമോനും പൊന്നാടയണിയിച്ചു.
ശിഹാബ് കൊട്ടുക്കാട്, സമീർ ഷംസുദ്ദീൻ, മുരുകൻ പിള്ള, ബിനോയ് ഉലഹന്നാൻ, രഞ്ജു പടത്, നൗഷാദ് മടപ്ര, അജീഷ് എസ്. അശോക്, ജാസ്മിൻ പ്രദീപ്, ലാലി വർക്കി, ഡൊമിനിക് സാവിയോ, സിജോയ് ചാക്കോ, അജീഷ് രവി എന്നിവർ സംസാരിച്ചു.
റിയാദ് ടാക്കീസിെൻറ ചെണ്ടമേളവും അംഗങ്ങളുടെ കലാപരിപാടികളും റിതം സൗണ്ട്സിെൻറ (ലിജോ ജോൺ ആൻഡ് ടീം) സംഗീത സന്ധ്യയും അരങ്ങേറി. ജിേൻറാ തോമസ്, സുനിത ജിേൻറാ എന്നിവർ സ്റ്റേജ് കോഓഡിനേറ്റർമാരായി. സുരേന്ദ്രൻ ചേലക്കര, ബിദേശ് പ്രേം, എൽബിൻ കുര്യാക്കോസ്, സിയാവുദ്ദീൻ ആലുവ, ബാബു ജോസഫ്, ജേക്കബ്, ജിസ്സോ, സുമേഷ്, ഷാൻറ്ലി, ഫൗസി, ധന്യ, ലിജി, രജിത, അഞ്ജു, പ്രിയ, മഞ്ജു, ജിസ്മി, ഷാരോൺ, ഓമന, നോബി, അഖില, ആഷിഫ അലിയാർ, സുധി ജോബിൻ, ജിേൻറാ ജോസ്, ടിൻസ് മോൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ജീവകാരുണ്യ കൂപ്പൺ നറുക്കെടുപ്പിൽ മുഹമ്മദ് ആദിൽ റാഫിസ്, ജ്യോതി, കെ.പി. സൈനബ, ഹുസൈൻ അഹമ്മദ് ഉമർ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും നാലും സമ്മാനങ്ങൾ നേടി. വിഭവസമൃദ്ധമായ സദ്യ ഒരുക്കിയിരുന്നു. നിഷാ ബിന്നി നന്ദി രേഖപ്പെടുത്തിയതോടെ വാർഷികാഘോഷങ്ങൾക്ക് സമാപനമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.