ത​ബൂ​ക്കി​ൽ പു​തി​യ മ​ല​യാ​ളം നോ​വ​ൽ ‘സി​സി​ലി സി’ ​പ്ര​കാ​ശ​നം നാ​ളെ

ത​ബൂ​ക്ക്: കോ​ഴി​ക്കോ​ട് ഡെ​സ്​​റ്റി​നി ബു​ക്സ് പ്ര​സി​ദ്ധീ​ക​രി​ച്ച, പ്ര​വാ​സി എ​ഴു​ത്തു​കാ​ര​ൻ ഇ​സ്മാ​ഈ​ൽ പു​ള്ളാ​ട്ടി​െൻറ പു​തി​യ നോ​വ​ലാ​യ ‘സി​സി​ലി സി: ​റി​യാ​ദ് ടു ​കൊ​ച്ചി’​യു​ടെ പ്ര​കാ​ശ​ന ച​ട​ങ്ങ് വെ​ള്ളി​യാ​ഴ്ച ന​ട​ക്കും.

ഓ​ച്ചി​റ ക​ലാ​കേ​ന്ദ്ര​ത്തി​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ ത​ബൂ​ക്കി​ലെ അ​ൽ അ​റാ​ബ് റെ​സ്​​റ്റോ​റ​ൻ​റി​ലാ​ണ്​ പ​രി​പാ​ടി.

ഡോ. ​അം​ജ​ദ് ബി​ൻ സൈ​ഹ് അ​ൽ ജോ​ഹാ​നി പ്ര​കാ​ശ​ന ക​ർ​മം നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് ത​ബൂ​ക്ക് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ മ​ല​യാ​ളം അ​ധ്യാ​പി​ക​യാ​യ സാ​ജി​ദ ടീ​ച്ച​ർ പു​സ്ത​ക​ത്തെ വാ​യ​ന​ക്കാ​ർ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി സം​സാ​രി​ക്കും.

ത​ബൂ​ക്ക് പ്ര​വി​ശ്യ​യി​ലെ പ്ര​മു​ഖ സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക നേ​താ​ക്ക​ളും വി​വി​ധ പ്ര​വാ​സി സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളും ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ക്കും.

നോ​വ​ൽ പ്ര​കാ​ശ​ന​ത്തി​െൻറ മു​ന്നോ​ടി​യാ​യി അ​ൽ അ​റാ​ബ് റെ​സ്​​റ്റോ​റ​ൻ​റി​ൽ വെ​ച്ച് വി​പു​ല​മാ​യ ഒ​രു സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്​​ക​ര​ണ യോ​ഗം ചേ​ർ​ന്നു. ഷാ​ജ​ഹാ​ൻ കു​ള​ത്തൂ​പ്പു​ഴ, ഹാ​ഷിം ക്ലാ​പ്പ​ന, ഷ​ൻ​ഹീ​ർ വ​യ​നാ​ട്, സി​ദ്ധീ​ഖ് കൊ​ല്ലം, ഇ​സ്മാ​ഈ​ൽ പു​ള്ളാ​ട്ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - New Malayalam novel 'Cicily C' to be released in Tabuk today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.