അക്ഷരം ദമ്മാമിെൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ആത്രേയകം’ പുസ്തകചർച്ചയിൽ ബിജു കല്ലുമല സംസാരിക്കുന്നു
ദമ്മാം: അക്ഷരം ദമ്മാമിെൻറ ആഭിമുഖ്യത്തിൽ എഴുത്തുകാരി ആർ. രാജശ്രീയുടെ ‘ആത്രേയകം’ എന്ന കൃതിയെ ആസ്പദമാക്കി സംഘടിപ്പിച്ച പുസ്തകചർച്ച ശ്രദ്ധേയമായി. ദമ്മാമിലെ റോസ് ഗാർഡനിൽ നടന്ന ചടങ്ങിൽ സാഹിത്യ-സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു.
സാമൂഹിക പ്രവർത്തകൻ ബിജു കല്ലുമല പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു. കൃതിയുടെ ആശയസമ്പുഷ്ടതയും സാഹിത്യ മൂല്യവും വിശദീകരിച്ച അദ്ദേഹം, വായനയുടെ പ്രാധാന്യത്തെക്കുറിച്ചും സാഹിത്യചർച്ചകളുടെ സാമൂഹിക പ്രസക്തിയെക്കുറിച്ചും തെൻറ പ്രഭാഷണത്തിൽ ഊന്നിപ്പറഞ്ഞു.
ചടങ്ങിൽ നൗഷാദ് തഴവ സ്വാഗതം ആശംസിച്ചു. എഴുത്തുകാരൻ മാത്തുക്കുട്ടി പള്ളിപ്പാട് മോഡറേറ്ററായി. സി. അബ്ദുൽ ഹമീദ്, സോഫിയ ഷാജഹാൻ, സഫ്റോൻ മുജീബ് കൊളത്തൂർ, തങ്കു നവോദയ, സജിത്ത് രാമകൃഷ്ണൻ, അഖിൽ, ശ്രീജിത്ത്, ഷംസു കൊല്ലം, ശ്യാംപ്രകാശ് പാലക്കാട്, രഞ്ജിത് വടകര, അനിൽ കൊല്ലം, സജി മുട്ടാർ, ബഷീർ ആലുങ്കൽ, മുജീബ് കൊളത്തൂർ, ഷിനോജ് കരുനാഗപ്പള്ളി, ഇക്ബാൽ വെളിയംകോട് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.