സീ​ഫ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് വി​ത​ര​ണ​വും അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും

ദമ്മാമിൽ ‘സീഫ് എജുക്കേഷണൽ എക്സലൻ‍സ് അവാർഡ്’ വിതരണവും അനുസ്മരണ സമ്മേളനവും നടന്നു

ദ​മ്മാം: സീ​ഫ് കു​ടും​ബാം​ഗ​ങ്ങ​ളു​ടെ മ​ക്ക​ൾ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ 2025-26 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ‘സീ​ഫ് എ​ജു​ക്കേ​ഷ​ണ​ൽ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ്’ വി​ത​ര​ണ​വും അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും ദ​മ്മാ​മി​ൽ ന​ട​ന്നു. ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ അ​ബൂ​ബ​ക്ക​ർ അ​മ്പാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ​ന്ത്യ​ൻ സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സും അ​ഡ്മി​നി​സ്ട്രേ​റ്റ​റു​മാ​യ സ​ബീ​ന മു​ഹ​മ്മ​ദ് സാ​ജി​ദ് ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡു​ക​ളും സ്നേ​ഹോ​പ​ഹാ​ര​ങ്ങ​ളും ച​ട​ങ്ങി​ൽ വെ​ച്ച് വി​ത​ര​ണം ചെ​യ്തു. പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന പി. ​കു​ഞ്ഞ​ബ്​​ദു​ല്ല ഉ​മ​റി​ന് (അ​ൽ​സാ​മി​ൽ) ച​ട​ങ്ങി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

അ​ന്ത​രി​ച്ച ന​ട​ൻ സ​ലിം കു​മാ​ർ, സീ​ഫ് അം​ഗ​ങ്ങ​ളാ​യി​രു​ന്ന മു​സ്ത​ഫ, റ​ഷീ​ദ് എ​ന്നി​വ​രു​ടെ വേ​ർ​പാ​ടി​ൽ യോ​ഗം ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കു​ക​യും അ​വ​രു​ടെ സ്മ​ര​ണ​ക​ൾ പു​തു​ക്കു​ക​യും ചെ​യ്തു. ഇ​ന്ത്യ​ൻ സ്കൂ​ൾ ബോ​ർ​ഡ് അം​ഗം സു​ഫി​ൽ തോ​മ​സ്, അ​ധ്യാ​പി​ക റീ​ന അ​ജി​ത്, ആ​ശ്ര​യ മൂ​വാ​റ്റു​പു​ഴ പ്ര​സി​ഡ​ൻ​റ്​ മൈ​തീ​ൻ പ​ന​ക്ക​ൽ, പെ​രു​മ്പാ​വൂ​ർ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ ലി​ൻ​സ​ൺ ദേ​വ​സി, സീ​ഫ് ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ജോ​യ് ഡി​സി​ൽ​വ, ജെ​റീ​ഷ് മു​ഹ​മ്മ​ദ്, ചാ​രി​റ്റി ക​ൺ​വീ​ന​ർ മ​ണി​ക്കു​ട്ട​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു.

പ​രി​പാ​ടി​യു​ടെ ഹ​ന്ന​ത് സി​യാ​ർ അ​വ​താ​ര​ക​യാ​യി. അ​ൻ​വ​ർ ചെ​മ്പ​റ​ക്കി, അ​ർ​ഷാ​ദ് പെ​രു​മ്പാ​വൂ​ർ, ജ​മാ​ൽ മൊ​യ്തീ​ൻ, ക​രീം മു​ള​വൂ​ർ, അ​നൂ​ബ് ബ​ഷീ​ർ, സ​ജീ​ർ കോ​ട്ട​യി​ൽ, അ​ഭി​ലാ​ഷ്, നി​ഷാ​ജ് മൂ​വാ​റ്റു​പു​ഴ, ക​രീം കീ​മോ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​തി അ​ലി​കു​ഞ്ഞ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സ​ണ്ണി ദേ​വ​സ്സി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - ‘Seef Educational Excellence Award’ distribution and commemorative meeting held in Dammam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.