സ​ൽ​മാ​ൻ രാ​ജാ​വും കി​രീ​ടാ​വ​കാ​ശി​യും

റാ​സ് ല​ഫാ​ൻ സ്ഫോ​ട​നം; ഖ​ത്ത​ർ അ​മീ​റി​നെ അ​നു​ശോ​ച​നം അ​റി​യി​ച്ച് സൗ​ദി ഭ​ര​ണ​കൂ​ടം

റി​യാ​ദ്: ഖ​ത്ത​റി​ലെ റാ​സ് ല​ഫാ​ൻ വ്യ​വ​സാ​യ മേ​ഖ​ല​യി​ലു​ണ്ടാ​യ ഫാ​ക്ട​റി സ്ഫോ​ട​ന​ത്തി​ൽ ജീ​വ​ഹാ​നി​യും പ​രി​ക്കു​ക​ളും സം​ഭ​വി​ച്ച​തി​ൽ ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യെ സൗ​ദി ഭ​ര​ണ​കൂ​ടം അ​നു​ശോ​ച​നം അ​റി​യി​ച്ചു. സ​ൽ​മാ​ൻ രാ​ജാ​വും, കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​നും ഖ​ത്ത​ർ അ​മീ​റി​ന് പ്ര​ത്യേ​ക അ​നു​ശോ​ച​ന സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ചു.

അ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്​​ട​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ളു​ടെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യും, പ​രി​ക്കേ​റ്റ​വ​ർ എ​ത്ര​യും വേ​ഗം സു​ഖം പ്രാ​പി​ക്ക​ട്ടെ എ​ന്ന് പ്രാ​ർ​ത്ഥി​ക്കു​ന്ന​താ​യും സൗ​ദി നേ​തൃ​ത്വം ത​ങ്ങ​ളു​ടെ സ​ന്ദേ​ശ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Ras Laffan explosion; Saudi government expresses condolences to Qatari Emir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.