ചിത്രകാരി ഒഹുദ് അബ്​ദുല്ല അൽമാൽക്കി വരച്ച ചിത്രങ്ങളിലൊന്ന്​

ലോകത്തിലെ ഏറ്റവും വലിയ കോഫി പെയിൻറിങ്​: സൗദി വനിതക്ക്​ ഗിന്നസ്​ നേട്ടം

ദമ്മാം: ​ലോകത്തിലെ ഏറ്റവും വലിയ കോഫി പെയിൻറിങ്​​ ചെയ്​ത്​ ഗിന്നസ്​ ബുക്കിൽ ഇടംപിടിക്കുന്ന ആദ്യ സൗദി വനിതയായി ചിത്രകാരി ഒഹുദ് അബ്​ദുല്ല അൽമാൽക്കി. കാലാവധി കഴിഞ്ഞ ചായപ്പൊടികൾ ഉപയോഗിച്ച് സൗദി അറേബ്യയിലെയും യു.എ.ഇയിലെയും ഏഴു പ്രമുഖരെ വരച്ചാണ്​ ഇവർ നേട്ടം സ്വന്തം പേരിലാക്കിയത്​. 220.968 ചതുരശ്ര മീറ്ററിലും 15.84 മീറ്റർ നീളത്തിലും 13.95 മീറ്റർ വീതിയിലും ഏഴു കോട്ടൺ തുണികളാൽ ബന്ധിപ്പിച്ച കാൻവാസിലാണ്​ ഒഹുദ്​ അബ്​ദുല്ല അൽമാൽക്കി ചിത്രം വരച്ചിരിക്കുന്നത്​. കാലഹരണപ്പെട്ട ഏകദേശം നാലരക്കിലോ കാപ്പിപ്പൊടി വെള്ളത്തിൽ കലർത്തി തവിട്ട്​ നിറത്തിലാണ്​ ചിത്രങ്ങൾ വരച്ചത്​. പരമ്പരാഗത ബദൂവിയൻ ഡെക്കറേഷൻ സ്​റ്റൈലായ 'സാദു'ശൈലിയിലാണ് ചിത്രത്തി​െൻറ അരികുകൾ ചെയ്തിരിക്കുന്നത്​.

45​ ദിവസത്തെ ശ്രമത്തിനൊടുവിലാണ്​ ചിത്രങ്ങൾ പൂർത്തീകരിച്ചത്​. ഗിന്നസ്​ ബുക്കിനുവേണ്ടി ചിത്രം നിർമിക്കുന്നതി​െൻറ ഒാരോ നിമിഷവും ചിത്രീകരിക്കുകയും ചെയ്​തു. ഇരു രാജ്യങ്ങളും തമ്മിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ബന്ധത്തെക്കുറിച്ച് ഓർമപ്പെടുത്തുകയാണ് ഇൗ ചിത്രരചനയിലൂടെയെന്ന്​ ഒഹുദ് അബ്​ദുല്ല അൽമാൽക്കി പറഞ്ഞു. അബ്​ദുൽ അസീസ് ബിൻ അബ്​ദുറഹ്​മാൻ രാജാവ്, ശൈഖ്​ സായിദ് ബിൻ സുൽത്താൻ അൽനഹ്​യാൻ, സൽമാൻ ബിൻ അബ്​ദുൽ അസീസ് രാജാവ്​, ശൈഖ്​ ഖലീഫ ബിൻ സായിദ് അൽനഹ്​യാൻ, ശൈഖ്​ മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം, ബിൻ സായിദ് അൽനഹ്​യാൻ, സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്​ദുൽ അസീസ് എന്നിവരുടെ ചിത്രങ്ങളാണ്​ വരച്ചത്​. തനിക്കു ചുറ്റുമുള്ള ആളുകളുടെ പിന്തുണയില്ലാതെ ഈ മഹത്തായ നേട്ടം തനിക്ക്​ ​ൈകവരിക്കാൻ സാധിക്കുമായിരുന്നില്ലെന്നും അവർ പറഞ്ഞു. സൗദി അറേബ്യയിലും അതിനപ്പുറത്തുമുള്ള സ്ത്രീകളെ ശാക്തീകരിക്കുന്നതിന് ഇത് സഹായിക്കുമെന്ന് താൻ ആഗ്രഹിക്കുന്നതായും അവർ കൂട്ടി​േച്ചർത്തു. അനവധി ചിത്രകാരികളുള്ള അറബ്​ മേഖലക്ക്​ അഭിമാനിക്കാവുന്ന നേട്ടമാണിതെന്ന്​ ഇൗ രംഗത്തെ വിദഗ്​ധർ അഭിപ്രായ​െപ്പട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.