ഐ.സി.എഫ് ക്വിസ് മത്സരത്തിൽ സൗദിയിൽനിന്ന് ഒന്നാംസ്ഥാനം നേടിയ ആഷിമ നസ്രിൻ മുഷ്താഖിനുള്ള സമ്മാനം ഷാഫി ബാഖവി മീനടത്തൂർ വിതരണം ചെയ്യുന്നു
മക്ക: ഐ.സി.എഫ് ഇന്റർനാഷനൽ ഹാദിയ വിമൻസ് അക്കാദമിയുടെ കീഴിൽ 'തിരുവസന്തം 1500 ' പ്രമേയത്തിൽ നടന്ന ക്വിസ് മത്സരത്തിൽ ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള വനിതാ മത്സരാർഥികൾ മാറ്റുരച്ചു. മത്സരത്തിൽ സൗദിയിൽനിന്ന് ഒന്നാം സ്ഥാനം നേടിയ വെസ്റ്റ് ചാപ്റ്ററിലെ ആഷിമ നസ്രിൻ മുഷ്താഖ് (മക്ക) രണ്ടാം സ്ഥാനം നേടിയ മുഫീദ ജിബിൻ (ജിദ്ദ), ഹസ്ന റഷീദ് (മക്ക), മൂന്നാം സ്ഥാനം നേടിയ ഹാസിന ഹലീൽ (അബഹ), റഊഫ നാസ്വിർ (ജിദ്ദ), ഇർഫാന ഷാ (ഖമീസ്) എന്നിവരെ ചാപ്റ്റർ ഘടകം അഭിനന്ദിച്ചു. ചടങ്ങിൽ ചാപ്റ്റർ ജനറൽ സെക്രട്ടറി ഷാഫി ബാഖവി മീനടത്തൂർ, ഡെപ്യൂട്ടി പ്രസിഡന്റ് അബ്ദുന്നാസ്വിർ അൻവരി, റഷീദ് അസ്ഹരി, ഹനീഫ് അമാനി, സൽമാൻ വെങ്ങളം, ജമാൽ കക്കാട്, അബൂബക്കർ കണ്ണൂർ, സുഹൈർ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.