‘കോ​ഴി​ക്കോ​ട​ൻ​സ്’ ഇ​ഫ്‌​താ​ർ സം​ഗ​മ​ത്തി​ൽ വെ​ച്ച്​ ഷോ​ർ​ട് വീ​ഡി​യോ മ​ത്സ​ര​ത്തി​ലെ വി​ജ​യി

ഫി​ജി​ന ക​ബീ​റി​ന്​ ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി സ​മ്മാ​നം ന​ൽ​കു​ന്നു

‘കോഴിക്കോടൻസ്’ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു

റി​യാ​ദ്: കോ​ഴി​ക്കോ​ട് നി​വാ​സി​ക​ളു​ടെ പ്ര​വാ​സി കൂ​ട്ടാ​യ്‌​മ​യാ​യ ‘കോ​ഴി​ക്കോ​ട​ൻ​സ്’ റി​യാ​ദി​ൽ ഇ​ഫ്‌​താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. മ​ല​സ് കാ​ൻ​റീ​ൻ ലോ​ഞ്ച് ലു​ലു റൂ​ഫ്ടോ​പ് അ​രീ​ന​യി​ൽ ന​ട​ന്ന സം​ഗ​മം റി​യാ​ദ് മീ​ഡി​യ ഫോ​റം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. റ​മ​ദാ​നി​ലെ ഇ​ഫ്‌​താ​ർ സം​ഗ​മ​ങ്ങ​ൾ കേ​വ​ലം വ്ര​തം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ച​ട​ങ്ങു​ക​ൾ മാ​ത്ര​മ​ല്ലെ​ന്നും, സൗ​ഹൃ​ദ​ത്തി​​ന്റെ​യും സ​ഹി​ഷ്ണു​ത​യു​ടെ​യും മ​ത​സൗ​ഹാ​ർ​ദ​ത്തി​​ന്റെ​യും മ​ഹ​ത്താ​യ സ​ന്ദേ​ശം ലോ​ക​ത്തി​ന് ന​ൽ​കു​ന്ന വേ​ദി​ക​ളാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.



 

ചീ​ഫ് ഓ​ർ​ഗ​നൈ​സ​ർ കെ.​സി. ഷാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ അ​ബ്​​ദു​ൽ ല​ത്തീ​ഫ് ഓ​മ​ശ്ശേ​രി റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. ആ​ത്മീ​യ ക​രു​ത്ത് നേ​ടു​ന്ന​തോ​ടൊ​പ്പം ആ​ത്മ​പ​രി​ശോ​ധ​ന കൂ​ടി ന​ട​ത്തേ​ണ്ട മാ​സ​മാ​ണ് റ​മ​ദാ​നെ​ന്നും, ത​നി​ക്ക് ചു​റ്റു​മു​ള്ള​വ​രോ​ടു​ള്ള ബാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് സ്വ​യം തി​രി​ച്ച​റി​വ് നേ​ടാ​ൻ ഈ ​കാ​ലം വി​നി​യോ​ഗി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ഉ​ദ്ബോ​ധി​പ്പി​ച്ചു. കോ​ഴി​ക്കോ​ട​ൻ​സ് ആ​റാം സീ​സ​ൺ ലോ​ഞ്ചി​ങ് സെ​റി​മ​ണി​യോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച ഷോ​ർ​ട്ട് വീ​ഡി​യോ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ഒ​ന്നാം സ്ഥാ​നം നേ​ടി​യ ഫി​ജി​ന ക​ബീ​റി​നു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റും സ​മ്മാ​ന​വും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി വി​ത​ര​ണം ചെ​യ്തു. ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ ശ​ബ്‌​നം ഷം​സു​ദ്ധീ​ന് ല​ത്തീ​ഫ് തെ​ച്ചി​യും മൂ​ന്നാം സ്ഥാ​നം നേ​ടി​യ അ​നീ​ഷ റ​ഹീ​സി​ന് മു​നീ​ബ് പാ​ഴൂ​രും സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. മ​ത്സ​ര​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച വി.​കെ.​കെ. അ​ബ്ബാ​സി​ന് ബ​ഷീ​ർ പാ​ര​ഗ​ണും, ഷാ​ലി​മ റാ​ഫി​ക്ക് ഇ​ബ്‌​റാ​ഹിം സു​ബ്ഹാ​നും, ഫൈ​സ​ൽ പാ​ഴൂ​രി​ന് റാ​ഫി കൊ​യി​ലാ​ണ്ടി​യും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ കൈ​മാ​റി.

മു​ൻ ചീ​ഫ് ഓ​ർ​ഗ​നൈ​സ​ർ ഹ​ർ​ഷ​ദ് ഫ​റോ​ക്ക്, അ​നി​ൽ മാ​വൂ​ർ, മു​ഹ​മ്മ​ദ് ഷാ​ഹി​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു. കെ.​പി. റ​യീ​സ്, അ​ബ്​​ദു​ൽ​റ​ഷീ​ദ് പൂ​നൂ​ർ, നി​സാം ചെ​റു​വാ​ടി, അ​ൻ​സാ​ർ കൊ​ടു​വ​ള്ളി, സി.​ടി. സ​ഫ​റു​ള്ള എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. നി​ഹാ​ദ് ക​ല്ലാ​യി സ്വാ​ഗ​ത​വും ആ​സി​ഫ് കൊ​യി​ലാ​ണ്ടി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - ‘Kozhikodans’ organized Iftar gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.