അ​ബ​ഹ​യി​ലെ അ​ൽ ഖു​റൈ​ഖ​ർ റോ​ഡ്

അ​ബ​ഹ​യി​ലെ അ​ൽ ഖു​റൈ​ഖ​ർ റോ​ഡ് ന​വീ​ക​രി​ക്കു​ന്നു

അ​ബ​ഹ: ന​ഗ​ര​ത്തി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ജീ​വി​ത​നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നു​മു​ള്ള പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി അ​ബ​ഹ​യി​ലെ ‘അ​ൽ ഖു​റൈ​ഖ​ർ’ റോ​ഡ് ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​സീ​ർ ന​ഗ​ര​സ​ഭ തു​ട​ക്കം കു​റി​ച്ചു. 2.4 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ഈ ​പ​ദ്ധ​തി, ഏ​ക​ദേ​ശം 44,800 ച​തു​ര​ശ്ര മീ​റ്റ​ർ പ്ര​ദേ​ശം കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

റോ​ഡി​​ന്റെ സ്വാ​ഭാ​വി​ക ഭൂ​പ്ര​കൃ​തി​യും ന​ഗ​ര ഘ​ട​ന​യും പ​രി​ഗ​ണി​ച്ച് പാ​ത​യെ നാ​ല് വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളാ​യി തി​രി​ച്ചാ​ണ് ന​വീ​ക​ര​ണം ന​ട​ത്തു​ന്ന​ത്. സു​ഗ​മ​മാ​യ ഗ​താ​ഗ​തം ഉ​റ​പ്പാ​ക്കു​ന്ന​തി​നൊ​പ്പം കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും വാ​ണി​ജ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും അ​നു​യോ​ജ്യ​മാ​യ ആ​ക​ർ​ഷ​ക​മാ​യ അ​ന്ത​രീ​ക്ഷം ഒ​രു​ക്കു​ക​യാ​ണ് ഇ​തി​​ന്റെ ല​ക്ഷ്യം.

നി​ല​വി​ൽ ഉ​പ​യോ​ഗി​ക്ക​പ്പെ​ടാ​ത്ത സ്ഥ​ല​ങ്ങ​ളെ സ​ജീ​വ​മാ​യ ഇ​ട​ങ്ങ​ളാ​ക്കി മാ​റ്റു​ന്ന​തി​ലൂ​ടെ ചെ​റു​കി​ട-​ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ ല​ഭി​ക്കു​ക​യും പ്രാ​ദേ​ശി​ക സ​മ്പ​ദ്‌​വ്യ​വ​സ്ഥ​ക്ക് ക​രു​ത്തു​പ​ക​രു​ക​യും ചെ​യ്യും.

നി​ല​വി​ലെ റോ​ഡി​ന്റെ അ​വ​സ്ഥ​യും പ​രി​സ​ര​ത്തെ ഉ​പ​യോ​ഗ​ങ്ങ​ളും സ​മ​ഗ്ര​മാ​യി പ​ഠി​ച്ച​ശേ​ഷ​മാ​ണ് പ​ദ്ധ​തി​യു​ടെ ഡി​സൈ​ൻ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​യ വി​ക​സ​ന​വും ചെ​ല​വ് കു​റ​ഞ്ഞ രീ​തി​യി​ലു​ള്ള നി​ർ​മാ​ണ​വു​മാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. സൗ​ദി അ​റേ​ബ്യ​യു​ടെ വി​ഷ​ൻ 2030 ല​ക്ഷ്യ​ങ്ങ​ളു​മാ​യി പൊ​രു​ത്ത​പ്പെ​ടു​ന്ന സു​സ്ഥി​ര ന​ഗ​ര​വി​ക​സ​നം കൈ​വ​രി​ക്കു​ന്ന​തി​നു​ള്ള വ​ലി​യൊ​രു ചു​വ​ടു​വെ​പ്പാ​യി ഈ ​പ​ദ്ധ​തി​യെ ക​ണ​ക്കാ​ക്കു​ന്നു.

Tags:    
News Summary - Al Khuraiqar Road in Abha is being renovated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.