എം.ഇ.എസ് റിയാദ് ചാപ്റ്റർ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ ജനറൽ സെക്രട്ടറി നവാസ് റഷീദ് സംസാരിക്കുന്നു
റിയാദ്: മുസ്ലിം എജുക്കേഷനൽ സൊസൈറ്റി (എം.ഇ.എസ്) റിയാദ് ചാപ്റ്റർ മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ വെച്ച് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. അംഗങ്ങളും അതിഥികളുമായി നൂറിലധികം പേർ പങ്കെടുത്ത ചടങ്ങിൽ ചാപ്റ്റർ പ്രസിഡൻറ് ടി.എം. അഹമ്മദ് കോയ (സിറ്റി ഫ്ലവർ) അധ്യക്ഷത വഹിച്ചു.
കഴിഞ്ഞ കാൽനൂറ്റാണ്ടായി റിയാദിൽ സജീവമായ എം.ഇ.എസ് ചാപ്റ്റർ, സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്നതും എന്നാൽ പഠനത്തിൽ മികവ് പുലർത്തുന്നതുമായ നിരവധി പ്രഫഷനൽ വിദ്യാർഥികൾക്ക് തുടർപഠനത്തിനായി സ്കോളർഷിപ്പ് നൽകി വരുന്നു. റമദാൻ മാസത്തിൽ അംഗങ്ങളിൽ നിന്ന് സമാഹരിക്കുന്ന സദഖ, സകാത്ത് എന്നിവ അർഹരായ കുടുംബങ്ങളിലെത്തിച്ച് വലിയൊരു ആശ്വാസം നൽകാൻ കഴിഞ്ഞ കാലങ്ങളിൽ ചാപ്റ്ററിന് സാധിച്ചിട്ടുണ്ട്. മാറുന്ന കാലത്തിനനുസരിച്ച് വിദ്യാർഥികളെ പ്രാപ്തരാക്കുന്ന വൈവിധ്യമാർന്ന പരിപാടികൾക്കും സംഘടന നേതൃത്വം നൽകുന്നുണ്ട്.
ഹഫ്സ അസ്കറിെൻറ ഖുർആൻ പാരായണത്തോടെയാണ് സംഗമം ആരംഭിച്ചത്. ട്രഷറർ ഫൈസൽ പൂനൂർ സകാത്ത് സെല്ലിെൻറ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. പരിപാടികൾക്ക് അബ്ദുൽ കാദർ കുട്ടശ്ശേരി, സഗീർ അലി, ഷമീം മുക്കം, ഫൈസൽ അബ്ദു, അബൂബക്കർ മഞ്ചേരി എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി നവാസ് റഷീദ് സ്വാഗതവും ഷഫീഖ് പാനൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.