ജി.​സി.​സി​ വാ​ഹ​ന​ങ്ങ​ൾ​ക്ക് സൗ​ദി​യി​ൽ തു​ട​രാ​ൻ പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ; 90 ദി​വ​സ​ത്തി​ൽ കൂ​ടു​ത​ൽ അ​നു​മ​തി​യി​ല്ല

റി​യാ​ദ്: ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ (ജി.​സി.​സി) രാ​ജ്യ​ങ്ങ​ളി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്ത വാ​ഹ​ന​ങ്ങ​ൾ സൗ​ദി അ​റേ​ബ്യ​യി​ൽ തു​ട​രു​ന്ന​തി​ന് പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് മ​ന്ത്രി​സ​ഭ ഉ​ത്ത​ര​വി​റ​ക്കി.രാ​ജ്യ​ത്ത് ദീ​ർ​ഘ​കാ​ലം ര​ജി​സ്ട്രേ​ഷ​ൻ ഇ​ല്ലാ​തെ വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ത​ട​യു​ന്ന​തി​നും നി​യ​മ​ലം​ഘ​ന​ങ്ങ​ൾ കു​റ​ക്കു​ന്ന​തി​നു​മാ​ണ് ഈ ​ന​ട​പ​ടി.

പു​തി​യ നി​യ​മ​പ്ര​കാ​രം, ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്ത വാ​ഹ​ന​ങ്ങ​ൾ​ക്ക് ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ (365 ദി​വ​സം) പ​ര​മാ​വ​ധി 90 ദി​വ​സം മാ​ത്ര​മേ സൗ​ദി​യി​ൽ തു​ട​രാ​ൻ അ​നു​വാ​ദ​മു​ള്ളൂ. ഇ​ത് തു​ട​ർ​ച്ച​യാ​യ ദി​വ​സ​ങ്ങ​ളോ അ​ല്ലെ​ങ്കി​ൽ പ​ല ത​വ​ണ​ക​ളാ​യോ ഉ​ള്ള കാ​ല​യ​ള​വോ ആ​കാം. വാ​ഹ​ന​ങ്ങ​ൾ സൗ​ദി അ​തി​ർ​ത്തി ക​ട​ന്നെ​ത്തു​ന്ന ദി​വ​സം മു​ത​ലാ​ണ് ഈ ​കാ​ലാ​വ​ധി ക​ണ​ക്കാ​ക്കു​ക.

സൗ​ദി പൗ​ര​ന്മാ​രു​ടെ​യോ താ​മ​സ​ക്കാ​രു​ടെ​യോ (ഇ​ഖാ​മ ഉ​ള്ള​വ​ർ) ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​തോ അ​വ​ർ​ക്ക് ഓ​ടി​ക്കാ​ൻ അ​നു​മ​തി​യു​ള്ള​തോ ആ​യ വാ​ഹ​ന​ങ്ങ​ൾ​ക്കാ​ണ് ഈ ​നി​യ​മം ബാ​ധ​കം. എ​ന്നാ​ൽ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ അം​ഗീ​കൃ​ത സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് വാ​ട​ക​ക്കെ​ടു​ത്ത വാ​ഹ​ന​ങ്ങ​ളെ (റെൻറ്​ എ ​കാ​ർ) ഈ ​നി​ബ​ന്ധ​ന​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

കാ​ലാ​വ​ധി നീ​ട്ടാ​ൻ

അ​നു​വ​ദി​ക്ക​പ്പെ​ട്ട 90 ദി​വ​സ​ത്തെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​തി​ന് മു​മ്പാ​യി വാ​ഹ​ന ഉ​ട​മ​ക്കോ ഡ്രൈ​വ​ർ​ക്കോ സൗ​ദി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ൽ കാ​ലാ​വ​ധി നീ​ട്ടു​ന്ന​തി​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്. മ​ന്ത്രാ​ല​യം നി​ശ്ച​യി​ച്ചി​ട്ടു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കും മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്കും വി​ധേ​യ​മാ​യി​ട്ടാ​യി​രി​ക്കും ഈ ​അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ക്കു​ക. സ​കാ​ത്ത്, ടാ​ക്സ് ആ​ൻ​ഡ് ക​സ്​​റ്റം​സ് അ​തോ​റി​റ്റി (സാ​റ്റ്​​ക) വാ​ഹ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് കൈ​മാ​റും. വാ​ഹ​ന ഉ​ട​മ​ക​ൾ അ​തി​ർ​ത്തി​യി​ലെ ക​സ്​​റ്റം​സ് പോ​യി​ൻ​റു​ക​ളി​ൽ ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്യേ​ണ്ട​തു​ണ്ട്.

നി​ശ്ചി​ത കാ​ലാ​വ​ധി ക​ഴി​ഞ്ഞും വാ​ഹ​നം രാ​ജ്യ​ത്ത് നി​ല​നി​ർ​ത്തു​ന്ന​ത് ട്രാ​ഫി​ക് നി​യ​മ​ത്തി​ലെ ആ​ർ​ട്ടി​ക്കി​ൾ 68 (ഖ​ണ്ഡി​ക അ​ഞ്ച്) പ്ര​കാ​രം നി​യ​മ​ലം​ഘ​ന​മാ​യി ക​ണ​ക്കാ​ക്കും. ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന​മാ​യ പി​ഴ ശി​ക്ഷ​ക​ൾ ഉ​ണ്ടാ​കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വു​മാ​യി ഏ​കോ​പി​പ്പി​ച്ച് നി​യ​മം ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള കൂ​ടു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ൾ സ​ക്കാ​ത്ത്, ടാ​ക്സ് ആ​ൻ​ഡ് ക​സ്​​റ്റം​സ് അ​തോ​റി​റ്റി ഗ​വ​ർ​ണ​ർ ഉ​ട​ൻ പു​റ​പ്പെ​ടു​വി​ക്കും.

Tags:    
News Summary - New restrictions on GCC vehicles to continue in Saudi Arabia; No more than 90 days allowed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.