റമദാൻ വിപണിയിൽ പരിശോധന ശക്തമാക്കി സൗദി വാണിജ്യ മന്ത്രാലയം

റി​യാ​ദ്: റ​മ​ദാ​ൻ മാ​സ​ത്തോ​ട​നു​ബ​ന്ധി​ച്ച് രാ​ജ്യ​ത്തെ വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​യും നി​രീ​ക്ഷ​ണ​വും ക​ർ​ശ​ന​മാ​ക്കി സൗ​ദി വാ​ണി​ജ്യ മ​ന്ത്രാ​ല​യം. റ​മ​ദാ​ൻ വി​പ​ണി​യി​ലെ ക്ര​മ​ക്കേ​ടു​ക​ൾ ത​ട​യു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ടെ രാ​ജ്യ​ത്തു​ട​നീ​ളം 10,000ത്തി​ല​ധി​കം പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി മ​ന്ത്രാ​ല​യം ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു.

പു​ണ്യ​മാ​സ​ത്തി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ അ​വ​ശ്യ​വ​സ്തു​ക്ക​ൾ, ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ, മ​റ്റ് ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ ത​ട​സ്സ​മി​ല്ലാ​ത്ത ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ക​യാ​ണ് ഈ ​പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഡി​മാ​ൻ​ഡ് വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് ക്ഷാ​മം നേ​രി​ടു​ന്നി​ല്ലെ​ന്നും കൃ​ത്യ​മാ​യ ബ​ദ​ൽ സം​വി​ധാ​ന​ങ്ങ​ൾ വി​പ​ണി​യി​ൽ ഉ​ണ്ടെ​ന്നും മ​ന്ത്രാ​ല​യം ഉ​റ​പ്പു​വ​രു​ത്തു​ന്നു​ണ്ട്. റ​മ​ദാ​ൻ ഉ​ൽn​ന്ന​ങ്ങ​ളു​ടെ ല​ഭ്യ​ത നി​രീ​ക്ഷി​ക്കു​ന്ന​തി​നും അ​നാ​വ​ശ്യ​മാ​യ വി​ല​ക്ക​യ​റ്റം ത​ട​യു​ന്ന​തി​നു​മാ​യി പ്ര​ത്യേ​ക ഫീ​ൽ​ഡ് ടീ​മു​ക​ളെ​യാ​ണ് മ​ന്ത്രാ​ല​യം നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. വി​ല കൃ​ത്രി​മ​മാ​യി വ​ർ​ധി​പ്പി​ക്കാ​നു​ള്ള ഏ​തൊ​രു ശ്ര​മ​ത്തെ​യും ക​ർ​ശ​ന​മാ​യി നേ​രി​ടു​മെ​ന്നും, ഉ​പ​ഭോ​ഗ ആ​വ​ശ്യ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യ വി​ത​ര​ണം ഉ​റ​പ്പാ​ക്കാ​ൻ സം​യോ​ജി​ത നി​രീ​ക്ഷ​ണ പ​ദ്ധ​തി​ക​ൾ മാ​സം മു​ഴു​വ​ൻ തു​ട​രു​മെ​ന്നും അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ച്ചു.

വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളും ഷോ​പ്പി​ങ് സെ​ന്റ​റു​ക​ളും അം​ഗീ​കൃ​ത വി​ൽ​പ​ന ച​ട്ട​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടോ എ​ന്ന് മ​ന്ത്രാ​ല​യം നി​ശ്ചി​ത ഇ​ട​വേ​ള​ക​ളി​ൽ പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. റ​മ​ദാ​ൻ പ്ര​മാ​ണി​ച്ച് പ്ര​ഖ്യാ​പി​ക്കു​ന്ന ഓ​ഫ​റു​ക​ളു​ടെ സു​താ​ര്യ​ത, ഉ​ൽ​പ​ന്ന​ങ്ങ​ളി​ൽ വി​ല കൃ​ത്യ​മാ​യി പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു​ണ്ടോ എ​ന്ന കാ​ര്യം എ​ന്നി​വ​യി​ൽ ക​ർ​ശ​ന നി​രീ​ക്ഷ​ണം തു​ട​രും. ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണം മു​ൻ​നി​ർ​ത്തി നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും വാ​ണി​ജ്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Saudi Ministry of Commerce tightens inspections in Ramadan markets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.