ജിദ്ദയിൽ എടവണ്ണ മഹല്ല് കമ്മറ്റി സംഘടിപ്പിച്ച ഫാമിലി ഇഫ്താർ പരിപാടിയിൽ ഇസുദ്ദീൻ സ്വലാഹി റമദാൻ സന്ദേശം നൽകുന്നു
ജിദ്ദ: ജിദ്ദയിൽ എടവണ്ണ മഹല്ല് കമ്മറ്റി ഫാമിലി ഇഫ്താർ സംഘടിപ്പിച്ചു. ചടങ്ങിൽ നൂറുകണക്കിന് കുടുംബങ്ങൾ പങ്കെടുത്തു. ഇസുദ്ദീൻ സ്വലാഹി റമദാൻ സന്ദേശം നൽകി.
പരിശുദ്ധ റമദാൻ മാസത്തിന് സാക്ഷികളാകാൻ കഴിയുന്നത് വലിയ ഭാഗ്യമാണെന്നും ആരാധനാ കർമങ്ങൾക്കും ദാനധർമങ്ങൾക്കുമായി ഈ പുണ്യസമയം പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. പ്രസിഡൻറ് സാക്കിർ ഹുസൈൻ മദാരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷിജു എരഞ്ഞിക്കൽ ആമുഖ പ്രഭാഷണം നടത്തി. കരീം സുല്ലമി, പി.സി. ഫൈസൽ, സുഫ് യാൻ മീമ്പാറ്റ, ഇഖ്ബാൽ മാസ്റ്റർ എന്നിവർ സംസാരിച്ചു.
റിയാദ് ഖാൻ, സമീർ കടവത്ത്, മുജീബ് ബാപ്പു, റിഷാദ് പറമ്പൻ, സി.പി. അനീസ്, ഡോ. സാജിദ് എന്നിവർ നേതൃത്വം നൽകി. ട്രഷറർ പി.സി ജമാൽ നന്ദി പറഞ്ഞു. സദാ സാജിദ് ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.