‘ലൈഫ് ലൈൻ ഹീറോസ്’ രക്തദാന പദ്ധതിയുടെ ഉദ്ഘാടനം ഡബ്ല്യു.എം.എഫ് ദേശീയ ഹെൽത്ത് ഫോറം കോഓഡിനേറ്റർ ശോഭ ഹെൻറി, സ്റ്റേറ്റ് എക്സിക്യൂട്ടിവ് കമ്മിറ്റിക്ക് കൈമാറി നിർവഹിക്കുന്നു
അൽ ഖർജ്: വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) അൽ ഖർജ് സ്റ്റേറ്റ് കൗൺസിൽ സായാഹ്ന സംഗമം സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡൻറ് അൽബിൻ ആേൻറാ അധ്യക്ഷത വഹിച്ചു. സാമൂഹിക സേവന രംഗത്ത് മികച്ച സംഭാവനകൾ നൽകി, പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന ദേശീയ എജുക്കേഷൻ ഫോറം കോഓഡിനേറ്റർ മറിയാമ അബ്രഹാമിനെ ചടങ്ങിൽ പൊന്നാടയും ഫലകവും നൽകി ആദരിച്ചു.
ദേശീയ കോഓഡിനേറ്റർ ഹെൻറി തോമസ്, പ്രാദേശിക ബിസിനസ് ഫോറം കോഓഡിനേറ്റർ തോമസ് ചിറക്കൽ, ദേശീയ ജോയിൻറ് ട്രഷറർ ഫാ. അഭിലാഷ് മാത്യു എന്നിവർ ചടങ്ങിൽ സംസാരിച്ചു. അൽ ഹിലാൽ അണ്ടർ 15 ഫുട്ബാൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കീർത്തജയെ ചടങ്ങിൽ ആദരിച്ചു. കീർത്തജയുടെ കായിക നേട്ടങ്ങൾ ഉൾക്കൊള്ളുന്ന പ്രത്യേക വീഡിയോ ചടങ്ങിൽ പ്രദർശിപ്പിച്ചു. തുടർന്ന് കീർത്തജയ്ക്ക് പൊന്നാടയും ആദര ഫലകവും സമ്മാനിച്ചു. സ്പോർട്സ് ഫോറം കോഓഡിനേറ്റർ ഫിറാസ്, വൈസ് പ്രസിഡൻറ് ഡോ. റിൻസി എന്നിവർ ഈ നേട്ടത്തിന് ആശംസകൾ നേർന്നു. മറിയാമ അബ്രഹാം, കീർത്തജ എന്നിവർ മറുപടി പ്രസംഗം നിർവഹിച്ചു.
‘ലൈഫ് ലൈൻ ഹീറോസ്’ രക്തദാന പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു. പദ്ധതിയുടെ വിശദാംശങ്ങൾ അടങ്ങിയ വീഡിയോ പ്രദർശനത്തിന് ശേഷം, ദേശീയ ഹെൽത്ത് ഫോറം കോഓഡിനേറ്റർ ശോഭ ഹെൻറി, സ്റ്റേറ്റ് ഹെൽത്ത് ഫോറം കോഓഡിനേറ്റർ സുഗന്തി രതീഷ് എന്നിവർ ചേർന്ന് പദ്ധതിയുടെ ഔദ്യോഗിക ഫയൽ അൽ ഖർജ് സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് കൈമാറി.
ശോഭ ഹെൻറി, ദേശീയ ചാരിറ്റി ഫോറം കോഓഡിനേറ്റർ കനകദാസ്, ജോയിൻറ് സെക്രട്ടറി അമൃത എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. വിവിധ പ്രാദേശിക, ദേശീയ, സംസ്ഥാന ഭാരവാഹികൾ, അംഗങ്ങൾ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ജോയിൻറ് സെക്രട്ടറി ഗിരീഷ് സ്വാഗതവും ട്രഷറർ ബിനു മണങ്ങാടൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.