ജിദ്ദ മല്ലൂസിന്റെ 'ദ സർക്കിൾ' ഹ്രസ്വ ചിത്രത്തിന്റെ ടീസർ റിലീസും പോസ്റ്റർ റിലീസും നടന്നു
ജിദ്ദ: സന്തോഷ് ഖാൻ സംവിധാനം ചെയ്ത ജിദ്ദ മല്ലൂസ് പുറത്തിറക്കുന്ന ആദ്യ ഹ്രസ്വചിത്രം 'ദ സർക്കിൾ'ന്റെ ടീസർ റിലീസും പോസ്റ്റർ റിലീസും ജിദ്ദയിൽ നടന്നു. ബ്ലോഗറും, എഴുത്തുകാരനും, സാമൂഹിക പ്രവർത്തകനുമായ ബഷീർ വള്ളിക്കുന്ന്, ലത്തീഫ് എൻ കൺഫർട്ട്സ് എന്നിവർ സംയുക്തമായാണ് ചിത്രത്തിന്റെ പോസ്റ്റർ പ്രകാശനം നിർവഹിച്ചത്. ഇനി വരാൻ പോകുന്ന കാലം, വലിയ സിനിമകളുടേതല്ല, മറിച്ച് ഷോർട്ട് ഫിലിമുകളുടേതാണെന്നും 55 മില്യനിലധികം പേർ കണ്ട 'ഇൻ എ ഹാർട്ട്ബീറ്റ്' നമ്മുടെ മുമ്പിലെ ഉദാഹരണമാന്നെന്നും ബഷീർ വള്ളിക്കുന്ന് പറഞ്ഞു.'ബോളോഗോളം' സിനിമയുടെ സംവിധായകൻ ജുനൈസ് കാപ്പിൽ, മുജീബ് റീഗൽ, ഗായകൻ മിർസ ശരീഫ് എന്നിവർ ചേർന്നാണ് ഹ്രസ്വ ചിത്രത്തിന്റെ ടീസർ പുറത്തിറക്കിയത്. പ്രവാസ ലോകത്ത് ബിസിനസ് തകരുന്നതും, ജോലി നഷ്ടപ്പെടുന്നതും, ജീവിതം പ്രതിസന്ധിയിലാകുന്നതുമായ പ്രമേയമാണ് ഷോർട്ട് ഫിലിമിന്റേതെന്ന് അധ്യക്ഷ പ്രസംഗത്തിൽ ലത്തീഫ് എൻകൺഫേർട്ട്സ് സൂചിപ്പിച്ചു.
ഷൂട്ടിംഗിനിടയിലെ രസകരമായ അനുഭവങ്ങളും, നേരിട്ട പ്രയാസങ്ങളും വളരെ സരസമായ രീതിയിൽ, അഭിനേതാക്കളായ, ഡോക്ടർ ഇന്ദു, ജനാസർ, വാസു ഹംദാൻ, ഷാക്കിർ ഹൊറൈസൺ, ഷബീബ്, ഫസലു, യൂസുഫ് കാപ്പ്, താഹിർ സമാൻ എന്നിവരും, ക്യാമറക്ക് പിന്നിലെ സംഭവങ്ങൾ നിഷാദ് ചാത്തല്ലൂർ, അദ്നു, ബിജു രാമന്തളി എന്നിവരും സദസ്സുമായി പങ്ക് വെച്ചു. മിർസ ശരീഫ്, ജാഫറലി പാലക്കോട്, ജുനൈസ് കാപ്പ്, മുജീബ് റീഗൾ, എഴുത്ത് കാരി റജിയ വീരാൻ, മുസ്തഫ കോഴിശ്ശേരി എന്നിവർ ചടങ്ങിന് ആശംസകൾ നേർന്ന് സംസാരിച്ചു. അയ്യൂബ് മാസ്റ്റർ സ്വാഗതവും ബിജു രാമന്തളി നന്ദിയും പറഞ്ഞു. ഷമീം ടീച്ചറായിരുന്നു പരിപാടിയുടെ അവതാരക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.