റിയാദിനും മദീനക്കും നേരെ തൊടുത്തുവിട്ട ഒമ്പത് ഡ്രോണുകൾ തകർത്തു; ഹൂതി മിലീഷ്യകളുടെ നീക്കം പരാജയപ്പെടുത്തി സഖ്യസേന

റിയാദ്: സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഹൂതി മിലീഷ്യകൾ തൊടുത്തുവിട്ട ഒമ്പത് ഡ്രോണുകൾ സഖ്യസേന തടഞ്ഞുനശിപ്പിച്ചു. യമനിലെ നിയമവാഴ്ചയെ പിന്തുണയ്ക്കുന്ന സഖ്യസേനയുടെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കിയാണ് വ്യാഴാഴ്ച ഇക്കാര്യം അറിയിച്ചത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിയ ഡ്രോണുകളാണ് സഖ്യസേന വിജയകരമായി തകർത്തത്. കിഴക്കൻ പ്രവിശ്യയെ ലക്ഷ്യമിട്ട നാല് ഡ്രോണുകളും റിയാദ്, മദീന എന്നീ പ്രദേശങ്ങൾ ലക്ഷ്യമാക്കി വന്ന അഞ്ച് ഡ്രോണുകളുമാണ് വ്യോമസേന പ്രതിരോധിച്ചത്.

ഇതിനുപുറമെ, മുൻ ദിവസങ്ങളിൽ മദീനയിലും കിഴക്കൻ പ്രവിശ്യയിലുമായി അഞ്ചു ഡ്രോണുകളും തെക്കൻ പ്രവിശ്യക്ക് നേരെ വന്ന മറ്റൊരു ഡ്രോണും സഖ്യസേന തടഞ്ഞുനശിപ്പിച്ചിരുന്നതായി ഔദ്യോഗിക വക്താവ് കൂട്ടിച്ചേർത്തു.

Tags:    
News Summary - Coalition forces foil Houthi militia attack, shoot down nine drones fired towards Riyadh and Medina

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.