ലേൺ ദി ഖുർആൻ ദേശീയ സംഗമം നാളെ റിയാദിൽ
റിയാദ്: മാറുന്ന കാലം, മാറ്റമില്ലാത്ത ആദർശം’ എന്ന പ്രമേയത്തിൽ ബത്ഹ ദഅ്വ സെന്ററും റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന 26ാമത് ലേൺ ദി ഖുർആൻ ദേശീയ സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഒക്ടോബർ 23ന് റിയാദ് ശിഫയിലെ ഹൈക്ലാസ് ഓഡിറ്റോറിയത്തിൽ രാവിലെ 8.30ന് പരിപാടി ആരംഭിക്കും.
സംഗമത്തിന്റെ ഭാഗമായി വിവിധ വേദികളിലായി വളണ്ടിയർ മീറ്റ്, പ്രതിനിധി സംഗമം, വനിത സമ്മേളനം, ഹയർ സെക്കൻഡറി വിദ്യാർഥി സമ്മേളനം, ബാലസമ്മേളനം, സാംസ്കാരിക സമ്മേളനം, ഇസ്ലാഹി മീറ്റ് തുടങ്ങി വിവിധ പരിപാടികൾ നടക്കും. വൈകിട്ട് ആറിന് ആരംഭിക്കുന്ന പൊതുസമ്മേളനം ബത്ഹ ജാലിയത്ത് മേധാവി ശൈഖ് സ്വാലിഹ് അൽ സോമാൻ ഉദ്ഘാടനം ചെയ്യും. കെ.എൻ.എം സംസ്ഥാന ട്രഷറർ നൂർ മുഹമ്മദ് നൂർഷ, പ്രമുഖ പണ്ഡിതരും പ്രഭാഷകരുമായ എം.എം. അക്ബർ, ശാഹിദ് മുസ്ലിം ഫാറൂഖി, ശുക്കൂർ സ്വലാഹി ആലപ്പുഴ, ജംഷിദ് സുല്ലമി ഇരുവറ്റി, അബ്ബാസ് ചെമ്പൻ, കബീർ സലഫി പറളി, അബൂബക്കർ മേഴത്തൂർ, ബത്ഹ ദഅ്വ സെന്റർ മലയാളം വിഭാഗം തലവൻ മുഹമ്മദ് കുട്ടി കടന്നമണ്ണ, അബ്ദുൽ ഖയ്യും ബുസ്താനി, അബ്ദുറസാഖ് സ്വലാഹി, അബ്ദുസ്സലാം ബുസ്താനി, അജ്മൽ മദനി, അബ്ദുൽ അസീസ് സുല്ലമി, റഫീഖ് സലഫി ദവാദ്മി, സനീർ സ്വലാഹി ബുറൈദ, ശിഹാബ് സലഫി ജിദ്ദ, ഉസാമ മുഹമ്മദ് തുടങ്ങിയവAർ വിവിധ സെഷനുകളിൽ പങ്കെടുക്കും.
റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ പുറത്തിറക്കുന്ന ‘ലേൺ ദി ഖുർആൻ’ ആപ്പിന്റെ ലോഞ്ചിങ്ങും ചടങ്ങിൽ നടക്കും. ‘മുഹമ്മദ് നബി: മാനവമൂല്യങ്ങളുടെ നേർസാക്ഷ്യം’ എന്ന പ്രമേയത്തിൽ ഐ.എസ്.എം. സംഘടിപ്പിക്കുന്ന കാമ്പയിനിന്റെ റിയാദ് ഏരിയാതല ഉദ്ഘാട നവും സംഗമത്തിൽ നിർവഹിക്കും. കെ.എൻ.എം. മദ്രസ പൊതുപരീക്ഷയിലും ലേൺ ദി ഖുർആൻ പരീക്ഷയിലും ഉന്നത വിജയം നേടിയ പ്രതിഭകളെ ചടങ്ങിൽ ആദരിക്കും. ‘സൂഫിസം: ആത്മീയത, ഇസ്ലാം’, ‘മതേതര ഇന്ത്യയെ വീണ്ടെടുക്കാം’ എന്നീ വിഷയങ്ങളിൽ ചർച്ചകളും സംഘടിപ്പിക്കും. സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്ന് സംഗമത്തിൽ പങ്കെടുക്കുന്നവർക്കായി വാഹനസൗകര്യം ഏർപ്പെടുത്തിയിട്ടു ണ്ടെന്നും സംഘാടകർ അറിയിച്ചു.
വാർത്ത സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ അഡ്വ. അബ്ദുൽ ജലീൽ, ജനറൽ കൺവീനർ ഫർഹാൻ കാരക്കുന്ന്, റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ ജനറൽ സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി, അബ്ദുൽ വഹാബ് പാലത്തിങ്കൽ, നൗഷാദ് അലി കോഴിക്കോട്, മുജീബ് അലി തൊടികപ്പുലം, ഫൈസൽ കുനിയിൽ, അബ്ദുസ്സലാം ബുസ്താനി, അംജദ് അൻവാരി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.