യാംബു ഇന്ത്യൻ ഇസ്ലാഹി സെന്റർ മദ്രസ വിദ്യാർഥികൾക്ക് സൗഹൃദ സംഗമം സംഘടിപ്പിച്ചു
യാംബു: റോയൽ കമീഷൻ യാംബു (ആർ.സി) ഇന്ത്യൻ ഇസ്ലാഹി സെന്ററും ദഅ്വ സെന്ററും സംയുക്തമായി മദ്രസ വിദ്യാർഥികൾക്കായി സൗഹൃദ സംഗമം സംഘടിപ്പിച്ചു. കുട്ടികളുടെ ശാരീരികവും സർഗാത്മകവുമായ കഴിവുകൾ കണ്ടെത്തി വ്യക്തിത്വവികാസത്തിനും സമൂഹ നന്മക്കും ഉപകരിക്കുന്ന വിധത്തിൽ അവരെ വളർത്തിയെടുക്കാനുള്ള വിജ്ഞാനപ്രദമായ പരിപാടികൾ സംഗമത്തിൽ ഒരുക്കിയിരുന്നു. ഖുർആൻ പാരായണ പരിശീലനം, പ്രവാചക ചരിത്ര പഠനം, അറബിക് ഗാനാലാപനം, വിവിധ വിനോദ പരിപാടികൾ എന്നിവ പരിപാടിക്ക് മാറ്റുകൂട്ടി. വിദ്യാർഥികളുടെ സജീവ പങ്കാളിത്തം ഏറെ ശ്രദ്ധേയമായി.
ആർ.സി ദഅ്വ സെന്ററിൽ നടന്ന സംഗമം ജാലിയാത്ത് മലയാള വിഭാഗം പ്രബോധകൻ അബ്ദുൽ അസീസ് സുല്ലമി കോഡിനേഷൻ നടത്തി. ആർ.സി ഇസ്ലാഹി സെന്റർ ജനറൽ സെക്രട്ടറി നിയാസുദ്ധീൻ കോട്ടപറമ്പ, പ്രസിഡന്റ് മുഹമ്മദ് ഫായിസി, ദഅ്വ കൺവീനർ മുസ്തഫ പട്ടാമ്പി, ട്രഷറർ അബ്ബാസ് അലി പാറക്കണ്ണി, സാഹിൽ നിയാസുദ്ധീൻ, ഹനീഫ, അബ്ദുൽ സലാം, ജാബിർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.