സൗദിയിലേക്ക് ഹൂതി ആക്രമണം രൂക്ഷം; എണ്ണപ്പാടത്തിന് നേരെ ആക്രമണത്തിൽ രണ്ട് പ്രവാസികൾ കൊല്ലപ്പെട്ടു; യു.എസ് ജീവനക്കാരോട് രാജ്യം വിടാൻ നിർദേശം
റിയാദ്: ഹൂതി വിമതരുടെ ആക്രമണം ശക്തമായ പശ്ചാത്തലത്തിൽ സൗദി അറേബ്യയിലെ ശൈബ എണ്ണപ്പാടത്തിന് നേരെ ഉണ്ടായ ഡ്രോൺ ആക്രമണത്തിൽ രണ്ട് പ്രവാസികൾ കൊല്ലപ്പെട്ടു. ഫിലിപ്പീൻസ്, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഓരോ പൗരന്മാരാണ് ദാരുണമായി മരിച്ചത്. ആക്രമണത്തിൽ പാകിസ്ഥാൻ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഓരോരുത്തർക്ക് പരിക്കേറ്റിട്ടുമുണ്ട്.
ബുധനാഴ്ച രാവിലെ ശൈബ എണ്ണപ്പാടത്തെ സംസ്കരണ കേന്ദ്രം ലക്ഷ്യമിട്ടെത്തിയ ഡ്രോൺ സൗദി വ്യോമ പ്രതിരോധ സംവിധാനം വായുവിൽ വെച്ചുതന്നെ തകർത്തിരുന്നു. എന്നാൽ, തകർന്നുവീണ ഡ്രോണിന്റെ അവശിഷ്ടങ്ങൾ പതിച്ചാണ് അപകടമുണ്ടായതെന്ന് സൗദി ഊർജ്ജ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.
അതേസമയം, മേഖലയിൽ ഹൂതി ആക്രമണങ്ങൾ കൂടുതൽ തീവ്രമായ സാഹചര്യത്തിൽ സൗദി അറേബ്യയിലെ അത്യാഹിത വിഭാഗത്തിൽ പെടാത്ത സർക്കാർ ജീവനക്കാരോടും അവരുടെ കുടുംബാംഗങ്ങളോടും എത്രയും പെട്ടെന്ന് രാജ്യം വിടാൻ അമേരിക്ക ഉത്തരവിട്ടു. യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ടോമി പിഗോട്ട് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗൾഫ് മേഖലയിലുടനീളമുള്ള മടങ്ങിപ്പോക്ക് ഉത്തരവുകളെക്കുറിച്ചുള്ള മറ്റ് മാധ്യമ റിപ്പോർട്ടുകൾ തെറ്റാണെന്ന് അദ്ദേഹം തിരുത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.