ഷാനിബ നവാസ്, ആസിഫ ഷുക്കൂർ, ഡോ. ഫ്രീസിയ ഹബീബ്
ദമ്മാം: പ്രവാസി വെൽഫെയർ ഈസ്റ്റേൺ പ്രൊവിൻസ് സംഘടിപ്പിച്ച അംബേദ്കർ ജയന്തിക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു. പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽനിന്ന് നൂറോളം പേർ പങ്കെടുത്തു.
ആവേശകരമായ മത്സരത്തിൽ 116 പോയന്റ് നേടി ഷാനിബ നവാസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. 110 പോയന്റോടെ ആസിഫ ഷുക്കൂർ, 108 പോയന്റോടെ ഡോ. ഫ്രീസിയ ഹബീബ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.
ഭരണഘടനയുടെ അന്തഃസത്തയെ ചോദ്യം ചെയ്യുന്ന നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഭരണഘടന ശിൽപിയായ അംബേദ്കറിന്റെ ഓർമകൾ അനിവാര്യമായ സാഹചര്യത്തിലാണ് അംബേദ്കർ ജയന്തി ക്വിസ് മത്സരം സംഘടിപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു. ഷക്കീർ ബിലാവിനകത്ത്, സിറാജ് തലശ്ശേരി, ഷബീർ ചാത്തമംഗലം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.