സൗദിയിൽ പരക്കെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

റിയാദ്: സൗദി അറേബ്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും വരും മണിക്കൂറുകളിൽ ശക്തമായ മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. രാത്രിയിലും പുലർച്ചെയും ചില മേഖലകളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ജാഗ്രതാ നിർദേശത്തിൽ വ്യക്തമാക്കുന്നു.

ഇന്ന് ജീസാൻ, അസീർ, അൽ ബാഹ, മക്ക, മദീന എന്നീ പ്രവിശ്യകളുടെ വിവിധ ഭാഗങ്ങളിൽ ഇടത്തരം മുതൽ ശക്തമായ അളവിൽ ഇടിമിന്നലോടെ മഴ പെയ്തേക്കും. ഇത് പ്രദേശങ്ങളിൽ പെട്ടെന്നുള്ള മലവെള്ളപ്പാച്ചിലിന് കാരണമായേക്കാം. മഴയ്ക്കൊപ്പം കനത്ത കാറ്റ്, ആലിപ്പഴ വർഷം, കാഴ്ചമറയ്ക്കുന്ന രീതിയിൽ പൊടിപടലങ്ങൾ ഉയരൽ എന്നിവയ്ക്കും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിൽ രാത്രി വൈകിയും പ്രഭാതത്തി​െൻറ ആദ്യ മണിക്കൂറുകളിലും ശക്തമായ മൂടൽമഞ്ഞിന് സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.

ഇതിനുപുറമേ ഹാഇൽ, തബൂക്ക്, അൽ ജൗഫ്, വടക്കൻ അതിർത്തി മേഖലകൾ, നജ്റാൻ, കിഴക്കൻ പ്രവിശ്യയുടെയും റിയാദി​െൻറയും തെക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ശക്തമായ കാറ്റോടുകൂടിയ ഇടിമിന്നൽ മഴമേഘങ്ങൾ തുടരുമെന്നും റിപ്പോർട്ടിൽ കൂട്ടിച്ചേർത്തു.

Tags:    
News Summary - Widespread rain with thunderstorms expected in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.