റിയാദ്: ഇരു രാജ്യങ്ങളിലെയും മൂന്ന് വിഭാഗം പാസ്പോർട്ട് ഉടമകളായ പൗരന്മാർക്ക് വിസയില്ലാതെ ഇരു രാജ്യങ്ങളിലേക്കും സഞ്ചരിക്കാൻ അനുമതി നൽകുന്ന കരാറിൽ സൗദി അറേബ്യയും ഇന്ത്യയും ഒപ്പിട്ടു. ഡിപ്ലോമാറ്റിക് പാസ്പോർട്ടുടമകൾ, പ്രത്യേക പാസ്പോർട്ട് ഉടമകൾ, സർക്കാർ തലത്തിലുള്ള ഔദ്യോഗിക പാസ്പോര്‍ട്ടുടമകള്‍ എന്നിവർക്ക് വിസ ഇളവ് നല്‍കുന്നതാണ് കരാർ. ബുധനാഴ്ച റിയാദിൽ നടന്ന ചടങ്ങിൽ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹേല്‍ അജാസ് ഖാനും സൗദി വിദേശ മന്ത്രാലയം പ്രോട്ടോക്കോള്‍ അണ്ടര്‍ സെക്രട്ടറി അബ്ദുല്‍മജീദ് ബിന്‍ റാശിദ് അല്‍സമാരിയും ഉഭയകക്ഷി കരാറിൽ ഒപ്പുവെച്ചു. സൗദി-ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സിലിെൻറ ചട്ടക്കൂടിനുള്ളിൽ ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കാനും ഉദ്യോഗസ്ഥരുടെ സഞ്ചാരം സുഗമമാക്കാനുമുള്ള സൗകര്യമൊരുക്കലിെൻറ ഭാഗമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.