റിയാദ്: ഓഫിസ് ബോയ്, ക്ലാർക്ക് തസ്തികകളിലേക്ക് റിയാദിലെ ഇന്ത്യൻ എംബസി യോഗ്യരായ ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷകൾ ക്ഷണിച്ചു. സൗദി അറേബ്യയിൽ റസിഡൻറ് പെർമിറ്റ് (ഇഖാമ) ഉള്ള ഇന്ത്യൻ പൗരർക്കാണ് അപേക്ഷിക്കാൻ അർഹത. ഓഫിസ് ബോയിയുടെ ഒന്നും ക്ലാർക്കിന്റെ രണ്ടും ഒഴിവുകളാണുള്ളത്. 2400-72-3480-104-4520-136-5880 റിയാലാണ് ഓഫിസ് ബോയിയുടെ ശമ്പള സ്കെയിൽ.
ക്ലാർക്കിന്റേത് 4000-120-5800-174-7540-226-9800 റിയാലും. 10-ാം ക്ലാസ് പാസ്, ഇംഗ്ലീഷ് പരിജ്ഞാനം എന്നിവയാണ് ഓഫിസ് ബോയിയുടെ അടിസ്ഥാന യോഗ്യത. അറബി ഭാഷാ പരിജ്ഞാനമുള്ളവർക്ക് മുൻഗണന. ബിരുദം, കമ്പ്യൂട്ടർ ഉപയോഗിക്കാനുള്ള വൈദഗ്ധ്യം, ഇംഗ്ലീഷിൽ എഴുതാനും സംസാരിക്കാനുമുള്ള കഴിവ്, അറബി ഭാഷാപരിജ്ഞാനം എന്നിവയാണ് ക്ലാർക്ക് തസ്തികയിലേക്ക് വേണ്ട അടിസ്ഥാന യോഗ്യതകൾ. ഇരു തസ്തികളിലെയും അപേക്ഷകർക്ക് 2024 ജൂൺ ഒന്നിന് 35 വയസിൽ കൂടാൻ പാടില്ല. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. https://forms.gle/GnSGmeesvc8jNmLW8 എന്ന ലിങ്കിൽ അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.