വാ​ൽ​പ്പാ​റ അ​പ​ക​ടം: റി​യാ​ദ് ഒ.​ഐ.​സി.​സി അ​നു​ശോ​ചി​ച്ചു

റി​യാ​ദ്: ത​മി​ഴ്‌​നാ​ട്ടി​ലെ പൊ​ള്ളാ​ച്ചി-​വാ​ൽ​പ്പാ​റ മ​ല​യോ​ര പാ​ത​യി​ലു​ണ്ടാ​യ ദാ​രു​ണ​മാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഒ​മ്പ​ത് പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഒ.​ഐ.​സി.​സി റി​യാ​ദ്​ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന് പോ​യ അ​ധ്യാ​പ​ക​രും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ർ​ത്ത ഏ​റെ വേ​ദ​ന​യോ​ടെ​യാ​ണ് പ്ര​വാ​സി സ​മൂ​ഹം ഏ​റ്റു​വാ​ങ്ങി​യ​തെ​ന്ന് ക​മ്മി​റ്റി അ​റി​യി​ച്ചു. മ​രി​ച്ച​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും ഒ​രേ പ്ര​ദേ​ശ​ത്തു​കാ​രാ​ണെ​ന്ന​ത് ദു​ര​ന്ത​ത്തി​െൻറ തീ​വ്ര​ത വ​ർ​ദ്ധി​പ്പി​ക്കു​ന്നു.

അ​പ്ര​തീ​ക്ഷി​ത​മാ​യ ഈ ​ദു​ര​ന്തം ത​ക​ർ​ത്തു ക​ള​ഞ്ഞ കു​ടും​ബ​ങ്ങ​ളു​ടെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യും, മ​രി​ച്ച​വ​ർ​ക്കാ​യി പ്രാ​ർ​ത്ഥി​ക്കു​ന്ന​താ​യും ഒ.​ഐ.​സി.​സി നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി. പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​ർ എ​ത്ര​യും വേ​ഗം സു​ഖം പ്രാ​പി​ക്ക​ട്ടെ എ​ന്ന് പ്രാ​ർ​ത്ഥി​ക്കു​ന്ന​തി​നോ​ടൊ​പ്പം, അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും സ​ർ​ക്കാ​ർ ത​ല​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും ആ​ശു​പ​ത്രി​ക​ളി​ൽ മി​ക​ച്ച ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ഒ.​ഐ.​സി.​സി അ​ഭ്യ​ർ​ത്ഥി​ച്ചു.

ഒ​മ്പ​ത്​ പേ​രു​ടെ ദാ​രു​ണ​മാ​യ മ​ര​ണ​ത്തി​നും നി​ര​വ​ധി പേ​ർ​ക്ക്​ പ​രി​ക്കേ​ൽ​ക്കാ​നും ഇ​ട​യാ​ക്കി​യ വാ​ൽ​പ്പാ​റ ദു​ര​ന്ത​ത്തി​ൽ അ​ഗാ​ധ​മാ​യ ദുഃ​ഖ​വും അ​നു​ശോ​ച​ന​വും റി​യാ​ദി​ലെ ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ക​ൻ തെ​ന്ന​ല മൊ​യ്​​തീ​ൻ കു​ട്ടി അ​റി​യി​ച്ചു. മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യും പ​രി​ക്കേ​റ്റ​വ​ർ വേ​ഗം സു​ഖം പ്രാ​പി​ക്ക​​ട്ടെ എ​ന്ന്​ പ്രാ​ർ​ഥി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - Valparai accident: Riyadh OICC offers condolences

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.