വെബ്സൈറ്റിൽ മെല്ലെപ്പോക്ക്; ക്ഷേമത്തിനും ചികിത്സക്കും പ്രവാസികൾ വലയുന്നു

തൃ​ക്ക​രി​പ്പൂ​ർ: പ്ര​വാ​സി​ക​ളു​ടെ ക്ഷേ​മം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി രൂ​പ​വ​ത്ക​രി​ച്ച നോ​ർ​ക്ക റൂ​ട്ട്സ്, ക്ഷേ​മ ബോ​ർ​ഡ് എ​ന്നി​വ​യു​ടെ വെ​ബ്സൈ​റ്റു​ക​ളി​ലെ മെ​ല്ലെ​പ്പോ​ക്ക് കാ​ര​ണം ചി​കി​ത്സ, പെ​ൻ​ഷ​ൻ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് മാ​സ​ങ്ങ​ൾ കാ​ത്തി​രി​ക്കേ​ണ്ട സാ​ഹ​ച​ര്യം. 2004ൽ ​നി​ല​വി​ൽ വ​ന്ന നോ​ർ​ക്ക വ​കു​പ്പി​ന്റെ ഫീ​ൽ​ഡ് ഏ​ജ​ൻ​സി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​മാ​ണ് റൂ​ട്ട്സ്.

വ​കു​പ്പി​ന്റെ ന​യ​ങ്ങ​ളും പ​ദ്ധ​തി​ക​ളും പ്ര​വാ​സി​ക​ളി​ൽ എ​ത്തി​ക്കു​ന്ന​ത് നോ​ർ​ക്ക റൂ​ട്ട്സാ​ണ്. പ്ര​വാ​സി​ക​ൾ​ക്കും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു​മാ​യി അ​പ​ക​ട ഇ​ൻ​ഷു​റ​ൻ​സും മ​റ്റു ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​ക​ളും ന​ട​പ്പാ​ക്കു​ന്നു. ന​ല്ല​കാ​ല​ത്ത് അ​ധ്വാ​നി​ച്ച് സ്വ​രൂ​പി​ച്ച് ഒ​ടു​ക്കി​യ തു​ക അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളി​ൽ കു​രു​ങ്ങു​ന്ന​താ​യി പ്ര​വാ​സി​ക​ൾ പ​റ​യു​ന്നു. നോ​ർ​ക്ക കെ​യ​ർ പ്ല​സ് ഇ​ൻ​ഷു​റ​ൻ​സ് സം​ബ​ന്ധി​ച്ചാ​ണ് പ​രാ​തി​ക​ൾ ഉ​യ​രു​ന്ന​ത്.

വി​ഹി​തം അ​ട​ച്ചി​ട്ടും ഇ​ൻ​ഷു​റ​ൻ​സ് ക്ല​യിം ല​ഭി​ക്കാ​ത്ത​ത് ചെ​ല​വേ​റി​യ ചി​കി​ത്സ തേ​ടു​ന്ന​വ​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ക​യാ​ണ്. കെ​യ​ർ പ്ല​സ് പ​ദ്ധ​തി​യു​ടെ ത​ൽ​സ്ഥി​തി മൊ​ബൈ​ൽ ആ​പ്പ് വ​ഴി​യാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ൾ മ​ന​സ്സി​ലാ​ക്കു​ന്ന​ത്. പ​ണ​മ​ട​ച്ച് എ​ൻ​റോ​ൾ​മെ​ന്റ് പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് വി​ത​ര​ണം ചെ​യ്തി​ട്ടി​ല്ല. സൈ​റ്റി​ൽ​നി​ന്ന് ഇ-​കാ​ർ​ഡ് എ​ടു​ക്കാ​നും സാ​ധി​ക്കു​ന്നി​ല്ല. സെ​ർ​വ​റി​ൽ​നി​ന്ന് പ്ര​തി​ക​ര​ണം ഇ​ല്ലെ​ന്ന സ​ന്ദേ​ശ​മാ​ണ് ല​ഭി​ക്കു​ന്ന​ത്.

പ്രീ​മി​യം അ​ട​ച്ച് ഒ​രു​മാ​സം ക​ഴി​ഞ്ഞ് ഒ​ക്ടോ​ബ​ർ 17ഓ​ടെ കെ​യ​ർ പ്ല​സ് കാ​ർ​ഡു​ക​ൾ ല​ഭ്യ​മാ​കു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രു​ന്ന​ത്. മൊ​ബൈ​ൽ ആ​പ്പി​ൽ എ​ൻ​റോ​ൾ​മെ​ന്റ് വി​ശ​ദാം​ശ​ങ്ങ​ൾ കാ​ണി​ച്ചാ​ൽ ചി​കി​ത്സ ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്നി​ല്ല. കാ​ർ​ഡ് ഹാ​ജ​രാ​ക്കാ​നാ​ണ് ആ​ശു​പ​ത്രി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. കാ​ഷ് ലെ​സ് ചി​കി​ത്സ ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പ്ര​വാ​സി​ക​ൾ അ​ഞ്ചു​ല​ക്ഷം മു​ത​ൽ മു​ക​ളി​ലേ​ക്ക് ചി​കി​ത്സ​സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന പ​ദ്ധ​തി​ക​ളി​ൽ പ​ണം അ​ട​ക്കു​ന്ന​ത്.

പ്ര​വാ​സി പെ​ൻ​ഷ​ൻ കൈ​കാ​ര്യം ചെ​യ്യു​ന്ന പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബോ​ർ​ഡി​ലും മെ​ല്ലെ​പ്പോ​ക്കാ​ണ്. പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മാ​സ​ങ്ങ​ളോ​ളം കാ​ത്തി​രു​ന്നി​ട്ടും വെ​രി​ഫി​ക്കേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടി​ല്ല എന്ന കാരണം പറഞ്ഞ് പെ​ൻ​ഷ​ൻ ല​ഭി​ക്കാത്ത സ്ഥിതിയുണ്ട്.

Tags:    
News Summary - NORKA website delay hits expat welfare claims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.