റി​യാ​ദി​ലെ ‘ഫ്യൂ​ച്ച​ർ ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റ് ഇ​നി​ഷ്യേ​റ്റീ​വ്’ പ​ത്താ​മ​ത് സ​മ്മേ​ള​നം 2027 ലേ​ക്ക് മാ​റ്റി

റി​യാ​ദ്: 'പാ​ര​മ്പ​ര്യ​ത്തി​ന്റെ ശ​ക്തി' എ​ന്ന പ്ര​മേ​യ​ത്തി​ൽ 2026 ഒ​ക്ടോ​ബ​ർ 26 മു​ത​ൽ 29 വ​രെ റി​യാ​ദി​ൽ വെ​ച്ച് ന​ട​ക്കാ​നി​രു​ന്ന പ​ത്താ​മ​ത് ഫ്യൂ​ച്ച​ർ ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റ് ഇ​നി​ഷ്യേ​റ്റീ​വ് സ​മ്മേ​ള​നം 2027ലേ​ക്ക് മാ​റ്റി​വെ​ച്ച​താ​യി എ​ഫ്.​ഐ.​ഐ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് വ്യ​ക്ത​മാ​ക്കി. പ​ങ്കാ​ളി​ക​ൾ, അം​ഗ​ങ്ങ​ൾ, പ്ര​ഭാ​ഷ​ക​ർ, പ​ങ്കെ​ടു​ക്കു​ന്ന​വ​ർ എ​ന്നി​വ​രോ​ടു​ള്ള സ്ഥാ​പ​ന​ത്തി​ന്റെ പ്ര​തി​ബ​ദ്ധ​ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​തീ​രു​മാ​ന​മെ​ന്നും പ​ത്താ​മ​ത് പ​തി​പ്പ് പ്ര​തീ​ക്ഷ​ക​ൾ​ക്ക​നു​സൃ​ത​മാ​യി​രി​ക്ക​ണ​മെ​ന്നും പ​ങ്കാ​ളി​ത്ത​ത്തി​ന്റെ വ്യാ​പ്തി, സം​ഘാ​ട​ന​ത്തി​ന്റെ ഗു​ണ​നി​ല​വാ​രം, സ്വാ​ധീ​നം എ​ന്നി​വ​യു​ടെ കാ​ര്യ​ത്തി​ൽ സ​മ്മേ​ള​നം നേ​ടി​യെ​ടു​ത്ത ആ​ഗോ​ള പ​ദ​വി പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കാ​നു​മാ​ണ് ഈ ​മാ​റ്റ​മെ​ന്നും എ​ഫ്.​ഐ.​ഐ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് സി.​ഇ.​ഒ പ്രി​ൻ​സ​സ് ഡോ. ​മ​ഹാ ബി​ൻ​ത് മി​ശാ​രി ബി​ൻ അ​ബ്ദു​ൽ അ​സീ​സ് വ്യ​ക്ത​മാ​ക്കി

ഒ​രു ദ​ശാ​ബ്ദ​ക്കാ​ല​ത്തെ നേ​ട്ട​ങ്ങ​ൾ, ത​ന്ത്ര​പ​ര​മാ​യ പ​ങ്കാ​ളി​ത്ത​ങ്ങ​ൾ, പ​ങ്കി​ട്ട കാ​ഴ്ച​പ്പാ​ടു​ക​ൾ എ​ന്നി​വ​ക്ക് അ​നു​യോ​ജ്യ​മാ​യ​തും, ഭാ​വി​യി​ലേ​ക്കു​ള്ള അ​തി​ന്റെ ആ​ഗോ​ള സ​മൂ​ഹ​ത്തി​ന്റെ പ്ര​തീ​ക്ഷ​ക​ളെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തു​മാ​യ ഒ​രു അ​സാ​ധാ​ര​ണ പ​തി​പ്പ് ന​ൽ​കാ​ൻ സ്ഥാ​പ​നം പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് അ​വ​ർ ഊ​ന്നി​പ്പ​റ​ഞ്ഞു. 2027ൽ ​സ​മ്മേ​ള​നം ന​ട​ക്കു​ന്ന പു​തി​യ തീ​യ​തി ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് അ​വ​ർ വ്യ​ക്ത​മാ​ക്കി. നി​ല​വി​ലു​ള്ള എ​ല്ലാ ര​ജി​സ്ട്രേ​ഷ​നു​ക​ളും പ​ങ്കാ​ളി​ത്ത​ങ്ങ​ളും മാ​റ്റ​മി​ല്ലാ​തെ തു​ട​രു​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കി. സം​ശ​യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ പി​ന്തു​ണ ന​ൽ​കു​ന്ന​തി​നു​മാ​യി സ്ഥാ​പ​ന​ത്തി​ന്റെ സം​ഘം വ​രും ദി​വ​സ​ങ്ങ​ളി​ൽ ബ​ന്ധ​പ്പെ​ട്ട​വ​രു​മാ​യി ആ​ശ​യ​വി​നി​മ​യം തു​ട​രു​മെ​ന്നും സി.​ഇ.​ഒ പ​റ​ഞ്ഞു. ആ​ഗോ​ള സ​മൂ​ഹ​ത്തി​ന്റെ വി​ശ്വാ​സ​ത്തി​നും പ​ര​സ്പ​ര ധാ​ര​ണ​ക്കും പ്രി​ൻ​സ​സ് മ​ഹാ ബി​ൻ​ത് മി​ശാ​രി ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. സ്ഥാ​പ​ന​വു​മാ​യു​ള്ള ബ​ന്ധ​ങ്ങ​ളി​ലും പ​ങ്കാ​ളി​ത്ത​ങ്ങ​ളി​ലും അ​ഭി​മാ​നം പ്ര​ക​ടി​പ്പി​ച്ച അ​വ​ർ, 2027ൽ ​റി​യാ​ദി​ൽ വെ​ച്ച് പ​ങ്കാ​ളി​ക​ളെ വീ​ണ്ടും സ്വാ​ഗ​തം ചെ​യ്യു​ന്ന​തി​നാ​യി കാ​ത്തി​രി​ക്കു​ന്നു​വെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - The 10th Future Investment Initiative Conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.