റിയാദിലെത്തിയ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫിന് മുക്കം ഏരിയ സർവിസ് സൊസൈറ്റി സ്വീകരണം നൽകിയപ്പോൾ
റിയാദ്: ഹ്രസ്വ സന്ദർശനത്തിനായി റിയാദിലെത്തിയ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റും മുക്കം സ്വദേശിയുമായ വി. വസീഫിന് മുക്കം ഏരിയ സർവിസ് സൊസൈറ്റി (മാസ് റിയാദ്) പ്രവർത്തകർ സ്വീകരണം നൽകി.
ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് യതി മുഹമ്മദ് അധ്യക്ഷതവഹിച്ചു. ഉപദേശക സമിതി അംഗം കെ.സി. ഷാജു പരിപാടി ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ അശ്റഫ് മേച്ചേരി, ജബ്ബാർ കക്കാട്, സുഹാസ് ചേപ്പാലി, എൻ.കെ. ഷമീം, യൂസഫ് കൊടിയത്തൂർ, മുഹമ്മദ് കൊല്ലളത്തിൽ, എം.ടി. ഹർഷാദ് തുടങ്ങിയവർ സംസാരിച്ചു.
ചടങ്ങിൽ വസീഫിനെ പ്രസിഡന്റ് യതി മുഹമ്മദ് ഷാൾ അണിയിച്ച് ആദരിച്ചു. മാസ് ഒരുക്കിയ സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തി വി. വസീഫ് സംസാരിച്ചു. അബ്ദുൽ സലാം പേക്കാടൻ പ്രാർഥന നിർവഹിച്ചു. സെക്രട്ടറി അഫീഫ് കക്കാട് സ്വാഗതവും ട്രഷറർ എ.കെ. ഫൈസൽ നന്ദിയും പറഞ്ഞു. സി.ടി. സഫറുള്ള, അലി പേക്കാടൻ, സി.കെ. സാദിഖ്, ഹാറൂൺ കാരക്കുറ്റി, സത്താർ കാവിൽ, അബ്ദുൽ നാസർ പുത്തൻ, ഷമീൽ കക്കാട്, അയ്യൂബ് ഖാൻ, മഹബൂബ്, ഷിംജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.