റിയാദ്: ഖുർആൻ പഠനവും പാരായണവും പ്രോത്സാഹിപ്പിക്കുന്നതിനായി രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) ഗ്ലോബൽ തലത്തിൽ സംഘടിപ്പിക്കുന്ന ‘തർത്തീൽ’ ഒമ്പതാം പതിപ്പിന് തുടക്കമായി. ലോകത്തെ 25 രാജ്യങ്ങളിലായി നടക്കുന്ന മത്സരങ്ങളുടെ രജിസ്ട്രേഷൻ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. പ്രവാസി വിദ്യാർഥികളെയും യുവജനങ്ങളെയും ലക്ഷ്യമിട്ടാണ് ഈ ബൃഹത്തായ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
ഖുർആെൻറ ശരിയായ പാരായണ നിയമങ്ങൾ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, പ്രത്യേക സിലബസ് അടിസ്ഥാനമാക്കിയുള്ള ‘തഹ്‌സീൻ’ പഠന സെഷനുകൾ തർത്തീലിെൻറ ഭാഗമായി നടക്കും. ഖുർആൻ പ്രഭാഷണം, ട്വീറ്റ്, ക്യുലോഗ്‌സ് എന്നിവയ്ക്ക് പുറമെ വനിതകൾക്കും വിദ്യാർഥികൾക്കുമായി പ്രത്യേക രചനാ മത്സരങ്ങളും ഇത്തവണ ഒരുക്കിയിട്ടുണ്ട്.
കിഡ്‌സ്, ജൂനിയർ, സെക്കൻഡറി, സീനിയർ, സൂപ്പർ സീനിയർ എന്നീ അഞ്ച് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. തിലാവത് (പാരായണം), ഹിഫ്‌സ് (മനഃപാഠം), കഥ പറയൽ, ഖുർആൻ ക്വിസ്, സെമിനാർ, രിഹാബുൽ ഖുർആൻ, മുബാഹസ, ഇസ്മുൽ ജലാല എന്നീ ഇനങ്ങളിലായിരിക്കും മത്സരങ്ങൾ. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി +966 50 264 6031, +966 54 712 9992 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.