മൈ​ത്രി ജി​ദ്ദ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ര്‍ സം​ഗ​മം

സൗഹാർദ സന്ദേശവുമായി ഇ​ഫ്താ​ര്‍ സം​ഗ​മങ്ങൾ

എ​സ്.​ഐ.​സി യാം​ബു സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ ഡോ. ​ഷ​ഫീ​ഖ് ഹു​സൈ​ൻ ഹു​ദ​വി സം​സാ​രി​ക്കു​ന്നു

എ​ല്ലാ ദി​വ​സ​വും ഇ​ഫ്താ​റുമാ​യി യാം​ബു എ​സ്.​ഐ.​സി

യാം​ബു: സൗ​ഹാ​ർ​ദ​വും സാ​ഹോ​ദ​ര്യ​വും പ​ങ്കി​ട്ട് വി​ശ്വാ​സി​ക​ൾ​ക്ക് എ​ല്ലാ ദി​വ​സ​വും നോ​മ്പു​തു​റ സൗ​ക​ര്യ​മൊ​രു​ക്കി സ​മ​സ്ത ഇ​സ്‌​ലാ​മി​ക് സെ​ന്റ​ർ (എ​സ്.​ഐ.​സി) യാം​ബു സെ​ൻ​ട്ര​ൽ ക​മ്മി​റ്റി. യാം​ബു സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​സ്ഥാ​ന​ത്തെ ഹാ​ളി​ലാ​ണ് ഇ​ഫ്താ​ർ ഒ​രു​ക്കു​ന്ന​ത്. ദി​വ​സ​വും 200 ഓ​ളം പേ​ർ നോ​മ്പു​തു​റ​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. സു​മ​ന​സ്സു​ക​ളാ​യ ആ​ളു​ക​ൾ ഓ​രോ ദി​വ​സ​ത്തെ​യും ഇ​ഫ്താ​ർ വി​രു​ന്നി​നു​ള്ള വി​ഹി​തം ന​ൽ​കു​ന്ന​ത് കൊ​ണ്ടാ​ണ് വ​ള​രെ സ​ജീ​വ​മാ​യി നോ​മ്പു​തു​റ ഒ​രു​ക്കു​ന്ന​തെ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു. എ​സ്.​ഐ.​സി യാം​ബു സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ഡോ. ​ഷ​ഫീ​ഖ് ഹു​സൈ​ൻ ഹു​ദ​വി, മു​ഹ​മ്മ​ദ് ദാ​രി​മി, സ​ൽ​മാ​ൻ അ​ൻ​വ​രി, സു​ബൈ​ർ മ​ന്നാ​നി തു​ട​ങ്ങി​യ​വ​രു​ടെ റ​മ​ദാ​ൻ ഉ​ദ്‌​ബോ​ധ​ന​ങ്ങ​ളു​മു​ണ്ട്.

എ​സ്.​ഐ.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​റ​ഫു പാ​ലീ​രി, ട്ര​ഷ​റ​ർ അ​ഷ്‌​റ​ഫ് കൊ​ണ്ടോ​ട്ടി, അ​ബ്ദു​ൽ അ​സീ​സ് ക​ടു​പ്പ​യി​ൽ, റ​ഫീ​ഖ് ക​ടു​ങ്ങ​ല്ലൂ​ർ, ഷ​ഫീ​ഖ് വ​ണ്ടൂ​ർ, ഹ​സ്സ​ൻ കു​റ്റി​പ്പു​റം, മു​ഹ​മ്മ​ദ് മ​മ്മൂ​ഞ്ഞ്, അ​ബ്ദു​റ​സാ​ഖ് കാ​സ​ർ​കോ​ട്, അ​ലി, അ​ബ്ദു​റ​സാ​ഖ് ന​മ്പ്രം, ഹ​നീ​ഫ തോ​ട്ട​ത്തി​ൽ, അ​ന​സ്, ഹ​സൈ​ൻ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ന്ന​ദ്ധ സം​ഘ​മാ​ണ് ദി​വ​സ​വും ന​ട​ക്കു​ന്ന ഇ​ഫ്താ​ർ വി​രു​ന്നി​നു​ള്ള ഒ​രു​ക്കം ന​ട​ത്തു​ന്ന​ത്.

പ്ര​വാ​സം അ​വ​സാ​നി​പ്പി​ക്കു​ന്ന റി​ജാ​സ് കു​റ്റ്യാ​ടി​ക്ക്

ഓ​ച്ചി​റ ക​ലാ​കേ​ന്ദ്ര​ത്തി​​ന്റെ ഉ​പ​ഹാ​രം സ​മ്മാ​നി​ക്കു​ന്നു

ത​ബൂ​ക്ക് ഓ​ച്ചി​റ ക​ലാ​കേ​ന്ദ്രം യാ​ത്ര​യ​യ​പ്പും ഇ​ഫ്താ​റും

ത​ബൂ​ക്ക്: സൗ​ദി​യി​ലെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് ജോ​ലി മാ​റി​പ്പോ​കു​ന്ന ഓ​ച്ചി​റ ക​ലാ​കേ​ന്ദ്രം അം​ഗം റി​ജാ​സ് കു​റ്റ്യാ​ടി​​ക്ക് യാ​ത്ര​യ​യ​പ്പും ഇ​തോ​ട​നു​ബ​ന്ധി​ച്ച് ഇ​ഫ്താ​ർ സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു. ഷാ​ര​ളാം അ​ൽ അ​റാ​ബ് റെ​സ്​​റ്റോ​റ​ൻ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ത​ബൂ​ക്കി​ലെ സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക-​കാ​യി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു.

കെ.​എം.​സി.​സി, ഒ.​ഐ.​സി.​സി, മാ​സ്സ്, സി.​സി.​ഡ​ബ്ല്യു, ജാ​ലി​യാ​ത്ത്, ഐ.​സി.​എ​ഫ്, ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റ് ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ്ബ്, അ​ത്യാ​ബ് ത​സാ​ജ്, അ​ൽ അം​രി, ലെ​ജ​ന്റ്സ്, ല​യ​ൺ​സ്, എ​ഫ്.​സി ത​ബൂ​ക്ക് എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ​യും വി​വി​ധ കാ​യി​ക ക്ല​ബ്ബു​ക​ളു​ടെ​യും പ്ര​തി​നി​ധി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഇ​ഫ്താ​ർ സം​ഗ​മം ഒ​രു​ക്കി​യ​ത്. ത​ബൂ​ക്കി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​വാ​സി പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യം കൊ​ണ്ട് ച​ട​ങ്ങ് ശ്ര​ദ്ധേ​യ​മാ​യി. ഷാ​ജ​ഹാ​ൻ കു​ള​ത്തൂ​പ്പു​ഴ, ഇ​സ്മാ​ഈ​ൽ പു​ള്ളാ​ട്ട്, യൂ​സു​ഫ് വ​ളാ​ഞ്ചേ​രി, ജാ​ബി​ർ ചെ​റൂ​പ്പ, സ​ൻ​ഹീ​ർ വ​യ​നാ​ട്, സി​ദ്ധീ​ഖ് കൊ​ല്ലം, ഹാ​ശിം ക്ലാ​പ്പ​ന എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. റി​ജാ​സ് കു​റ്റ്യാ​ടി​ക്കു​ള്ള ഓ​ച്ചി​റ ക​ലാ​കേ​ന്ദ്ര​ത്തി​​ന്റെ സ്നേ​ഹോ​പ​ഹാ​ര​വും ച​ട​ങ്ങി​ൽ കൈ​മാ​റി.

തമിഴ് സംഘം ഇഫ്താർ സംഗമം

റിയാദ്: റിയാദ് തമിഴ് സംഘം (ആർ.ടി.എസ്) ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ആയിരത്തിലധികം തമിഴ് വംശജർ പങ്കെടുത്തു. ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ അബു മാത്തൻ ജോർജ്, ഫസ്​റ്റ്​ സെക്രട്ടറി വിപുൽ ബാവ എന്നിവർ ചടങ്ങിൽ വിശിഷ്​ടാതിഥികളായി പങ്കെടുത്തു. വിവിധ സമൂഹങ്ങളിൽപ്പെട്ടവർ ഒരേ മനസ്സോടെ ഒത്തുചേർന്ന ഈ സംഗമം തമിഴ് സംസ്കാരത്തിന്റെ കരുത്തായ ഐക്യത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് അബു മാത്തൻ ജോർജ് അഭിപ്രായപ്പെട്ടു. പ്രസിഡൻറ്​ ഇംതിയാസ് പരിപാടിക്ക് നേതൃത്വം നൽകി. ഇഫ്താർ സംഗമം നടത്താൻ സഹകരിച്ച സംഘടനകൾക്കും പിന്തുണ നൽകിയവർക്കും സന്നദ്ധപ്രവർത്തകർക്കും ഇവൻറ്​ ചെയർമാൻ ഡോ. സാഗുൽ ഹമീദ് നന്ദി അറിയിച്ചു. ഇഫ്താർ വിഭവങ്ങൾ ഒരുക്കിയ തമ്പീസ്​, ദ ചോള, അഞ്​ജപ്പാർ, ​ഗ്രാൻഡ്​ ലക്കി, ദോശ കോർണർ എന്നീ റസ്​റ്റോറൻറുകളെ അദ്ദേഹം പ്രത്യേകമായി അഭിനന്ദിച്ചു.

റി​യാ​ദ് ഒ.​ഐ.​സി.​സി ‘മ​ഹാ ഇ​ഫ്താ​ർ സം​ഗ​മം’ ഇ​ന്ത്യ​ൻ എം​ബ​സി ക​മ്യൂ​ണി​റ്റി വെ​ൽ​ഫ​യ​ർ

കൗ​ൺ​സി​ല​ർ വൈ. ​സാ​ബി​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

റിയാദ് ഒ.ഐ.സി.സി മഹാ ഇഫ്താർ സംഗമം

റി​യാ​ദ്: റി​യാ​ദ് ഒ.​ഐ.​സി.​സി സം​ഘ​ടി​പ്പി​ച്ച ‘മ​ഹാ ഇ​ഫ്താ​ർ സം​ഗ​മം’ ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. എ​ക്സി​റ്റ് 26-ലെ ​മാ​ർ​ക്ക് ആ​ൻ​ഡ് സേ​വ് ഫ്ല​മിം​ഗോ പാ​ർ​ക്ക് മാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ റി​യാ​ദി​ലെ വി​വി​ധ സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക-​രാ​ഷ്ട്രീ​യ രം​ഗ​ത്തെ പ്ര​മു​ഖ​രും സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ളു​മ​ട​ക്കം ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. സാം​സ്കാ​രി​ക സം​ഗ​മ​ത്തി​​ന്റെ ഉ​ദ്ഘാ​ട​നം ഇ​ന്ത്യ​ൻ എം​ബ​സി ക​മ്യൂ​ണി​റ്റി വെ​ൽ​ഫ​യ​ർ കൗ​ൺ​സി​ല​ർ വൈ. ​സാ​ബി​ർ നി​ർ​വ​ഹി​ച്ചു. റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സ​ലീം ക​ള​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഫൈ​സ​ൽ ബാ​ഹ​സ്സ​ൻ ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. അ​ബ്​​ദു​ൽ ല​ത്തീ​ഫ് ഓ​മ​ശ്ശേ​രി റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി.

സു​രേ​ഷ് ക​ണ്ണ​പു​രം (കേ​ളി), സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യി (എ​ൻ.​ആ​ർ.​കെ ഫോ​റം), കെ.​എ​സ്.​യു സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷം​ലി​ക്ക് കു​രി​ക്ക​ൾ, ഹാ​ഷിം അ​ബ്ബാ​സ്, നി​ബു വ​ർ​ഗീ​സ് എ​ന്നി​വ​രും ഭാ​ര​വാ​ഹി​ക​ളാ​യ ഷാ​ജി സോ​ന, അ​ബ്​​ദു​ല്ല വ​ല്ലാ​ഞ്ചി​റ തു​ട​ങ്ങി​യ​വ​രും ആ​ശം​സ​ക​ൾ നേ​ർ​ന്നു. ഒ.​ഐ.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ ന​വാ​സ് വെ​ള്ളി​മാ​ട്കു​ന്ന്, മു​ഹ​മ്മ​ദ​ലി മ​ണ്ണാ​ർ​ക്കാ​ട്, സ​ജീ​ർ പൂ​ന്തു​റ, നൗ​ഫ​ൽ പാ​ല​ക്കാ​ട​ൻ, മ​ജീ​ദ് ചി​ങ്ങോ​ലി, യ​ഹി​യ കൊ​ടു​ങ്ങ​ല്ലൂ​ർ, നി​ഷാ​ദ് ആ​ലം​കോ​ട്, ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി, ജോ​ൺ​സ​ൺ മാ​ർ​ക്കോ​സ്, സൈ​ഫു​ന്നീ​സ സി​ദ്ധീ​ഖ് തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി. വി​വി​ധ ക​ൺ​വീ​ന​ർ​മാ​രാ​യ ര​ഘു​നാ​ഥ് പ​റ​ശ്ശി​നി​ക്ക​ട​വ് സ്വാ​ഗ​ത​വും സ​ക്കീ​ർ ദാ​ന​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

അ​മീ​ർ പ​ട്ട​ണ​ത്ത്, ബാ​ലു കു​ട്ട​ൻ, ഷു​ക്കൂ​ർ ആ​ലു​വ, സു​രേ​ഷ് ശ​ങ്ക​ർ, റ​ഫീ​ഖ് വെ​മ്പാ​യം, അ​ശ്റ​ഫ് കീ​ഴ്പു​ള്ളി​ക്ക​ര, ഹ​ക്കീം പ​ട്ടാ​മ്പി, സൈ​ഫ് കാ​യം​കു​ളം, നാ​ദി​ർ​ഷാ റ​ഹി​മാ​ൻ, അ​ശ്റ​ഫ് മേ​ച്ചേ​രി, ബ​ഷീ​ർ കോ​ട്ട​ക്ക​ൽ, ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, നാ​സ​ർ ലെ​യ്സ്, ഹാ​ഷിം പാ​പ്പി​ന​ശ്ശേ​രി, നാ​സ​ർ മാ​വൂ​ർ, വി.​എം. മു​സ്ത​ഫ, സി​ദ്ധീ​ഖ് ക​ല്ലു​പ​റ​മ്പ​ൻ, വി​ൻ​സ​ൻ​റ്, അ​ലി ആ​ലു​വ, ഷാ​ജി മ​ട​ത്തി​ൽ, ബ​ഷീ​ർ സാ​പ്റ്റി​ക്കോ, നാ​സ​ർ വ​ല​പ്പാ​ട്, ഷി​ഹാ​ബ് ക​രി​മ്പാ​റ, ഷി​ജോ വ​യ​നാ​ട്, ക​മ​റു​ദ്ധീ​ൻ താ​മ​ര​ക്കു​ളം, ന​സീ​ർ ഹ​നീ​ഫ, ഒ​മ​ർ ഷ​രീ​ഫ്, ബാ​ബു കു​ട്ടി, സ​ന്തോ​ഷ് ബാ​ബു, മൃ​ദു​ല വി​നീ​ഷ്, സ്മി​ത മു​ഹി​യി​ദ്ധീ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

റിയാദ് ടാക്കീസ് ഇഫ്താർ

റിയാദ്: കലാ-കായിക-സാംസ്‌കാരിക കൂട്ടായ്മയായ റിയാദ് ടാക്കീസ്​ വിപുലമായ ഇഫ്താർ സ്നേഹവിരുന്ന് സംഘടിപ്പിച്ചു. റിയാദ്​ എക്‌സിറ്റ് 18ലെ അൽ അഖിയാൽ ഇസ്​തിറാഹയിൽ നടന്ന സംഗമത്തിൽ റിയാദിലെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, ജീവകാരുണ്യ മേഖലകളിലെ പ്രമുഖരും പ്രവർത്തകരും കുടുംബസമേതം പങ്കെടുത്തു. കൺവീനർ അൻവർ സാദാത്തി​ന്റെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ച സാംസ്‌കാരിക ചടങ്ങിൽ പ്രസിഡൻറ്​ റിജോഷ് കടലുണ്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനസ് വള്ളികുന്നം സ്വാഗതം ആശംസിച്ചു. സജിൻ നിഷാൻ പ്രാർഥന സദസ്സിന് നേതൃത്വം നൽകുകയും രക്ഷാധികാരി അലി ആലുവ റംസാൻ സന്ദേശം നൽകുകയും ചെയ്തു. സാമൂഹിക ജീവകാരുണ്യ പ്രവർത്തകൻ സനു മാവേലിക്കര സാംസ്‌കാരിക സദസ്സ് ഉദ്ഘാടനം ചെയ്തു.

ഡൊമിനിക് സാവിയോ, നവാസ് ഒപ്പീസ്, നൗഷാദ് ആലുവ, സലാം പെരുമ്പാവൂർ (ഉപദേശകസമിതി അംഗങ്ങൾ), ഹരി കായംകുളം (വൈസ് പ്രസിഡൻറ്​), എൽദോ വയനാട് (ജോ. സെക്രട്ടറി), ഷൈജു പച്ച (കോ ഓഡിനേറ്റർ), എടവണ്ണ സുനിൽ ബാബു, സജീർ സമദ്, ഷാഫി നിലമ്പൂർ, അൻസാർ കൊടുവള്ളി (ജോ.​ കൺവീനർമാർ), ശിഹാബ് കൊട്ടുക്കട്, അനീഷ് എബ്രഹാം, ബഷീർ കരോളം, സന്തോഷ് ഹൈനിക്, ഷാജു വാലപ്പൻ, അജീർ, സലിം കളക്കര, രജീഷ് പിണറായി, രവീന്ദ്രൻ പയ്യന്നൂർ, ശ്രീജിത്ത്, ടി.വി.എസ്. സലാം, ഖാലിദ് വെള്ളിയോട്, റാഫി കൊയിലാണ്ടി, സൈഫ് കൂട്ടിക്കൽ, ഫഹദ്, നൗഷാദ്, ഷിയാസ്, ഫൈസൽ തമ്പലക്കോടൻ, ബിന്യാബിൻ ബിൽരു, ജയൻ കൊടുങ്ങല്ലൂർ, ദിലീപ് കുമാർ, ജംഷി, ഹാരിസ്, ഷമീർ വല്ലപ്പുഴ, ഫിറോസ് പോത്തൻകോട്, സലിം വല്ലപ്പുഴ, അനിൽ ചിറക്കൽ, നിസാർ പള്ളിക്കശ്ശേരിൽ, അസ്‌ലം പാലത്ത്, ഷാഫി കല്ലിങ്ങൽ, ബാബു പട്ടാമ്പി, ലിജോ, അലക്സ് പ്രഡിൻ, മജീദ്, വർഗീസ് തങ്കച്ചൻ, ജസീർ ചെറുവട്ടൂർ, ബിനീഷ്, പുഷ്പരാജ്, നിബിൻ ഇന്ദ്രനീലം, സിദ്ദിഖ്​ കല്ലുപറമ്പൻ, വി.കെ. അബ്ബാസ്, മൈമൂന ടീച്ചർ, റിയാസ് വണ്ടൂർ, ശരീഖ് തൈക്കണ്ടി എന്നിവർ സംസാരിച്ചു. ട്രഷറർ സോണി ജോസഫ് നന്ദി പറഞ്ഞു.

ശാ​ന്ത​പു​രം അ​ൽ​ജാ​മി​അ അ​ൽ ഇ​സ്‍ലാ​മി​യ അ​ലും​നി ജി​ദ്ദ ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ സം​ബ​ന്ധി​ച്ച​വ​ർ

ശാന്തപുരം അൽജാമിഅ അലുംനി ഇഫ്താർ

ജി​ദ്ദ: ശാ​ന്ത​പു​രം അ​ൽ​ജാ​മി​അ അ​ൽ ഇ​സ്‍ലാ​മി​യ അ​ലും​നി ജി​ദ്ദ ചാ​പ്റ്റ​ർ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ജി​ദ്ദ ബാ​ഗ്ദാ​ദി​യ​യി​ലെ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് പാ​ർ​ട്ടി ഹാ​ളി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ നി​ര​വ​ധി പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളും അ​വ​രു​ടെ കു​ടു​ബ​ങ്ങ​ളും പ​ങ്കെ​ടു​ത്തു. ത​നി​മ സം​സ്കാ​രി​ക വേ​ദി അ​സീ​സി​യ സോ​ൺ പ്ര​സി​ഡ​ന്റും അ​ലും​നി അം​ഗ​വു​മാ​യ കെ.​കെ. നി​സാ​ർ റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. നോ​മ്പു​കാ​ര​ന് ര​ണ്ട് സ​ന്തോ​ഷ സ​ന്ദ​ർ​ഭ​ങ്ങ​ളാ​ണു​ള്ള​തെ​ന്നും അ​തി​ലൊ​ന്ന് നോ​മ്പ് തു​റ​ക്കു​മ്പോ​ഴും മ​റ്റൊ​ന്ന് അ​ല്ലാ​ഹു​വി​നെ ക​ണ്ടു​മു​ട്ടു​മ്പോ​ഴു​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ല്ലാ​ഹു​വി​നെ ക​ണ്ടു​മു​ട്ട​ണ​മെ​ങ്കി​ൽ വി​ശ്വാ​സി​ക​ളു​ടെ ക​ർ​മ​ങ്ങ​ൾ അ​തി​ന​നു​സ​രി​ച്ചു പ​രി​വ​ർ​ത്തി​പ്പി​ക്കേ​ണ്ട​തു​ണ്ട്. അ​തി​നു​ള്ള മാ​ർ​ഗ​മാ​ണ് റ​മ​ദാ​നി​ലെ നോ​മ്പും അ​നു​ബ​ന്ധ​മാ​യു​ള്ള മ​റ്റു ക​ർ​മ​ങ്ങ​ളും. അ​തി​നാ​ൽ റ​മ​ദാ​ൻ മാ​സ​ത്തെ ഏ​റ്റ​വും ഫ​ല​വ​ത്താ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ഉ​ദ്‌​ബോ​ധി​പ്പി​ച്ചു.

അ​ലും​നി ജി​ദ്ദ ചാ​പ്റ്റ​ർ പ്ര​സി​ഡ​ൻ​റ്​ സ​ക്കീ​ർ ഹു​സൈ​ൻ വ​ല​മ്പൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി എ.​പി. അ​ബ്ദു​ൽ മ​ജീ​ദ് വേ​ങ്ങ​ര ന​ന്ദി പ​റ​ഞ്ഞു. ഇ​ബ്രാ​ഹിം ശം​നാ​ട്, ആ​ബി​ദ് ഹു​സൈ​ൻ, സാ​ദി​ഖ​ലി തു​വ്വൂ​ർ, ത​മീം അ​ബ്ദു​ല്ല, എ.​പി. ശി​ഹാ​ബ് വേ​ങ്ങ​ര, പി.​കെ. ശ​മീ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഫോ​സ ദ​മ്മാം ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മം

ഫോസ ദമ്മാം ഇഫ്താർ സംഗമം

ദ​മ്മാം: ഫാ​റൂ​ഖ് കോ​ള​ജ് അ​ലും​നി കൂ​ട്ടാ​യ്മ​യാ​യ ഫോ​സ ദ​മ്മാം ചാ​പ്റ്റ​ർ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ലു​ലു ഡ്രീം ​ചാ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ നി​ര​വ​ധി കു​ടും​ബാം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. ഫാ​റൂ​ഖ് കോ​ള​ജി​ന് സ​മീ​പം ഫോ​സ​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡ​യാ​ലി​സി​സ് സെൻറ​ർ സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​ന​ങ്ങ​ളാ​ണ് ന​ൽ​കി​വ​രു​ന്ന​തെ​ന്ന് ച​ട​ങ്ങി​ൽ സം​സാ​രി​ച്ച പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ ഹ​മീ​ദ് അ​റി​യി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി യു.​വി. ആ​സി​ഫ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ പി.​വി. ഹാ​രി​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.

മൈ​ത്രി ജി​ദ്ദ ഇ​ഫ്താ​ര്‍ സം​ഗ​മം

ജി​ദ്ദ: മൈ​ത്രി ജി​ദ്ദ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ര്‍ സം​ഗ​മ​ത്തി​ൽ ജി​ദ്ദ​യി​ലെ ജീ​വ​കാ​രു​ണ്യ, രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക മേ​ഖ​ല​ക​ളി​ലെ നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു. വി​ശ്വാ​സ​വും സൗ​ഹൃ​ദ​വും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നൊ​പ്പം സ​മൂ​ഹ ഐ​ക്യം വ​ള​ർ​ത്തു​ക​യാ​ണ് ഇ​ത്ത​രം സം​ഗ​മ​ങ്ങ​ളു​ടെ ല​ക്ഷ്യ​മെ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു. പ്ര​സി​ഡ​ൻ​റ്​ ഷ​രീ​ഫ് അ​റ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​വാ​സ് ബാ​വ ത​ങ്ങ​ൾ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ കി​ര​ൺ ക​ലാ​നി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Iftar gatherings with a message of friendship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.