ഇന്ന്​ ഈ സമയംവരെ സൗദി അറേബ്യ പ്രതിരോധിച്ചത്​ മൂന്ന് ക്രൂയിസ് മിസൈലുകളും നാല് ഡ്രോണുകളും


റിയാദ്: സൗദി തലസ്ഥാന നഗരത്തിനോട്​ ചേർന്നുള്ള അൽ ഖർജ് പട്ടണത്തെ ഇന്ന് ലക്ഷ്യമിട്ടെത്തിയ മൂന്ന് ക്രൂയിസ് മിസൈലുകളും നാല് ഡ്രോണുകളും വിജയകരമായി തകർത്തെന്ന്​ പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു. അൽ ഖർജ് പട്ടണത്തിന് പുറത്തുവെച്ചാണ് മൂന്ന് ക്രൂയിസ് മിസൈലുകൾ തകർത്തതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിന് പിന്നാലെ അൽ ഖർജ് ഗവർണറേറ്റിന്റെ കിഴക്കൻ മേഖലയിൽവെച്ച് വ്യോമ പ്രതിരോധ സേന മൂന്ന് ഡ്രോണുകളും വെടിവെച്ചിട്ടു. കൂടാതെ, വടക്കൻ അതിർത്തിയിലെ അൽ ജൗഫ് മേഖലയുടെ കിഴക്ക് ഭാഗത്തുവെച്ച് മറ്റൊരു ഡ്രോണും തകർത്തതായി മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ദിവസം റാസ് തനൂറ റിഫൈനറിക്ക് നേരെയും ഡ്രോൺ ആക്രമണ ശ്രമം നടന്നതായി പ്രതിരോധ മന്ത്രാലയം സൂചിപ്പിച്ചു. പ്രാഥമിക വിവരങ്ങൾ പ്രകാരം ഈ ആക്രമണത്തിൽ നാശനഷ്​ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. റാസ് തനൂറ റിഫൈനറിക്ക് നേരെയുണ്ടായ ആക്രമണ ശ്രമം ഊർജ വിതരണത്തെയോ പ്രവർത്തനത്തെയോ ബാധിച്ചിട്ടില്ലെന്ന് ഊർജ മന്ത്രാലയത്തിലെ ഔദ്യോഗിക വക്താവ് സ്ഥിരീകരിച്ചു. മേഖലയിലെ സുരക്ഷയും സ്ഥിരതയും തകർക്കാനുള്ള ഇത്തരം ശ്രമങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്ന് സൗദി അറേബ്യ വ്യക്തമാക്കി.



Tags:    
News Summary - So far today, Saudi Arabia has intercepted three cruise missiles and four drones

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.