റിയാദ് ടാക്കീസ് സംഘടിപ്പിച്ച ഇഫ്താർ സ്നേഹവിരുന്ന്​

റിയാദ് ടാക്കീസ് ഇഫ്താർ സ്നേഹവിരുന്ന് സംഘടിപ്പിച്ചു

റിയാദ്: കലാ-കായിക-സാംസ്‌കാരിക കൂട്ടായ്മയായ റിയാദ് ടാക്കീസ്​ വിപുലമായ ഇഫ്താർ സ്നേഹവിരുന്ന് സംഘടിപ്പിച്ചു. റിയാദ്​ എക്‌സിറ്റ് 18-ലെ അൽ അഖിയാൽ ഇസ്​തിറാഹയിൽ നടന്ന സംഗമത്തിൽ റിയാദിലെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, ജീവകാരുണ്യ മേഖലകളിലെ പ്രമുഖരും പ്രവർത്തകരും കുടുംബസമേതം പങ്കെടുത്തു.


കൺവീനർ അൻവർ സാദാത്തി​െൻറ ആമുഖ പ്രസംഗത്തോടെ ആരംഭിച്ച സാംസ്‌കാരിക ചടങ്ങിൽ പ്രസിഡന്റ്​ റിജോഷ് കടലുണ്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനസ് വള്ളികുന്നം സ്വാഗതം ആശംസിച്ചു. സജിൻ നിഷാൻ പ്രാർത്ഥനാ സദസ്സിന് നേതൃത്വം നൽകുകയും രക്ഷാധികാരി അലി ആലുവ റംസാൻ സന്ദേശം നൽകുകയും ചെയ്തു. സാമൂഹിക ജീവകാരുണ്യ പ്രവർത്തകൻ സനു മാവേലിക്കര സാംസ്‌കാരിക സദസ്സ് ഉദ്ഘാടനം ചെയ്തു.


ഡൊമിനിക് സാവിയോ, നവാസ് ഒപ്പീസ്, നൗഷാദ് ആലുവ, സലാം പെരുമ്പാവൂർ (ഉപദേശകസമിതി അംഗങ്ങൾ), ഹരി കായംകുളം (വൈസ് പ്രസിഡൻറ്​), എൽദോ വയനാട് (ജോയിൻറ്​ സെക്രട്ടറി), ഷൈജു പച്ച (കോഓഡിനേറ്റർ), എടവണ്ണ സുനിൽ ബാബു, സജീർ സമദ്, ഷാഫി നിലമ്പൂർ, അൻസാർ കൊടുവള്ളി (ജോയിൻറ്​ കൺവീനർമാർ), ശിഹാബ് കൊട്ടുക്കട്, അനീഷ് എബ്രഹാം, ബഷീർ കരോളം, സന്തോഷ് ഹൈനിക്, ഷാജു വാലപ്പൻ, അജീർ, സലിം കളക്കര, രജീഷ് പിണറായി, രവീന്ദ്രൻ പയ്യന്നൂർ, ശ്രീജിത്ത്, ടി.വി.എസ്. സലാം, ഖാലിദ് വെള്ളിയോട്, റാഫി കൊയിലാണ്ടി, സൈഫ് കൂട്ടിക്കൽ, ഫഹദ്, നൗഷാദ്, ഷിയാസ്, ഫൈസൽ തമ്പലക്കോടൻ, ബിന്യാബിൻ ബിൽരു, ജയൻ കൊടുങ്ങല്ലൂർ, ദിലീപ് കുമാർ, ജംഷി, ഹാരിസ്, ഷമീർ വല്ലപ്പുഴ, ഫിറോസ് പോത്തൻകോട്, സലിം വല്ലപ്പുഴ, അനിൽ ചിറക്കൽ, നിസാർ പള്ളിക്കശ്ശേരിൽ, അസ്‌ലം പാലത്ത്, ഷാഫി കല്ലിങ്ങൽ, ബാബു പട്ടാമ്പി, ലിജോ, അലക്സ് പ്രഡിൻ, മജീദ്, വർഗീസ് തങ്കച്ചൻ, ജസീർ ചെറുവട്ടൂർ, ബിനീഷ്, പുഷ്പരാജ്, നിബിൻ ഇന്ദ്രനീലം, സിദ്ദിഖ്​ കല്ലുപറമ്പൻ, വി.കെ. അബ്ബാസ്, മൈമൂന ടീച്ചർ, റിയാസ് വണ്ടൂർ, ശരീഖ് തൈക്കണ്ടി എന്നിവർ സംസാരിച്ചു. ട്രഷറർ സോണി ജോസഫ് നന്ദി പറഞ്ഞു.

Tags:    
News Summary - Riyadh Talkies organized an Iftar party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.