യമൻ സമാധാന ശ്രമങ്ങൾ തകർക്കപ്പെടരുത്​^യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി

റിയാദ്​: അമേരിക്കൻ സ്​റ്റേറ്റ്​ സെക്രട്ടറി മൈക് പോംപിയോ സൗദി സന്ദർശനം പൂർത്തിയാക്കി മടങ്ങി. സൽമാൻ രാജാവുമായ ും കിരീടാവകാശി മുഹമ്മദ്​ ബിൻ സൽമാനുമായും അദ്ദേഹം കൂടിക്കാഴ്​ച നടത്തി. യമന്‍ പ്രശ്ന പരിഹാരം തകര്‍ക്കാനുള്ള ശ് രമങ്ങള്‍ തടഞ്ഞ് സമാധാനം പുനഃസ്ഥാപിക്കണമെന്ന് മൈക് പോംപിയോ കൂടിക്കാഴ്​ചയിൽ അഭിപ്രായപ്പെട്ടു. ഇറാനെതിരായ നീക ്കം, ഖശോഗിയുടെ കൊലപാതകം, ഖത്തർ എന്നിവ ചർച്ചാവിഷയമായി. കുടുംബാംഗത്തി​​​െൻറ മരണത്തെ തുടര്‍ന്ന് കുവൈത്തിലേക്കുള്ള സന്ദര്‍ശനം റദ്ദാക്കി പോംപിയോ സൗദിയിൽ നിന്ന്​ യു.എസിലേക്ക്​ മടങ്ങി.


സല്‍മാന്‍ രാജാവുമായി 35 മിനിറ്റും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി മുക്കാല്‍ മണിക്കൂറുമാണ് മൈക് പോംപിയോ ചര്‍ച്ച നടത്തിയത്. ഉഭയകക്ഷി വിഷയങ്ങളും പശ്ചിമേഷ്യന്‍ രാഷ്​ട്രീയവും കൂടിക്കാഴ്ചയില്‍ വന്നു. യമനില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ലക്ഷ്യം വെച്ച് സ്വീഡന്‍ കരാര്‍ പ്രാബല്യത്തിലാണ്. ഇത് ലംഘിക്കാനുള്ള ശ്രമം അനുവദിക്കരുതെന്നും ഉടന്‍ രാഷ്​ട്രീയ പരിഹാരം വേണമെന്നും
പോംപിയോ ആവശ്യപ്പെട്ടു. ഇറാനെതിരായ ഗള്‍ഫ് രാഷ്​ട്രങ്ങളുടെ ഐക്യമാണ്​ പോംപിയോയുടെ സന്ദർശനം. ഇതി​​​െൻറ ഭാഗമായി കുവൈത്ത് സന്ദര്‍ശനത്തില്‍ ഖത്തര്‍ വിഷയം സജീവമാകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കുടുംബാംഗത്തി​​​െൻറ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനായി കുവൈത്ത് സന്ദര്‍ശനം പോംപിയോ റദ്ദാക്കുകയായിരുന്നു.

Tags:    
News Summary - us state secretary-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.