യാംബു: ജിദ്ദയിലെ അമേരിക്കൻ കോൺസൽ ജനറൽ ഫാരിസ് അസദ് യാംബു റോയൽ കമീഷൻ, യാംബു ചേംബർ ഓഫ് കോമേഴ്സ് ആസ്ഥാനങ്ങൾ സന്ദർശിച്ചു. റോയൽ കമീഷൻ ആക്ടിങ് സി.ഇ.ഒ എൻജി. ഹാനി ബിൻ അബ്ദുറഹ്മാൻ അൽ ഉവൈദ, ചേംബർ മേധാവി അഹമ്മദ് അൽ ശഖ്ദലി എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്. സൗദിയും അമേരിക്കയുമായുള്ള സംയുക്ത സഹകരണത്തിെൻറ കൂടുതൽ സാധ്യതകൾ ചർച്ചചെയ്തു. യാംബുവിലെത്തിയ കോൺസുലേറ്റ് പ്രതിനിധികളെ റോയൽ കമീഷനിലെയും ചേംബർ ഓഫ് കോമേഴ്സ് സമുച്ചയത്തിലെയും ഉന്നത ഉദ്യോഗസ്ഥർ സ്വീകരിച്ചു.
പൊതുതാൽപര്യമുള്ള വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ സാധ്യമായ സഹകരണം ഉറപ്പുവരുത്തുന്നതുമായി ബന്ധപ്പെട്ട ചർച്ച നടന്നു. വ്യവസായനഗരത്തിലെ നിക്ഷേപ സാധ്യതകളും പുതിയ വികസന പദ്ധതികളും അധികൃതർ വിശദീകരിച്ചു. സൗദിയുടെ ദേശീയ പരിവർത്തന പദ്ധതിയായ 'വിഷൻ 2030' ലക്ഷ്യംവെക്കുന്ന ബഹുമുഖ വികസന പദ്ധതികൾ ഫലപ്രദമായി പൂർത്തിയാക്കാൻ ഇരുരാജ്യങ്ങളും യോജിച്ച പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാൻ ധാരണയായി.
റോയൽ കമീഷൻ ആത്മവിശ്വാസത്തോടെ മുന്നോട്ടുകൊണ്ടുപോകുന്ന വികസന പദ്ധതികൾ ഏറെ ശ്ലാഘനീയമാണെന്നും വമ്പിച്ച കുതിപ്പ് രാജ്യത്ത് പ്രകടമാക്കാൻ ഇത് വഴിവെക്കുമെന്നും യു.എസ് കോൺസൽ ജനറൽ അഭിപ്രായപ്പെട്ടു.
സൗദി-അമേരിക്കൻ വ്യാപാര സഹകരണത്തിെൻറ ചക്രവാളങ്ങൾ വിശാലമാക്കാനും പുതിയ തൊഴിൽസാധ്യതകൾക്കും നിക്ഷേപത്തിനും കൂടുതൽ അവസരം ഒരുക്കാനും യു.എസ് കോൺസൽ ജനറലിെൻറ സന്ദർശനം വഴിവെക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യാംബു ചേംബർ ഓഫ് കോമേഴ്സ് മേധാവി അഹമ്മദ് അൽ ശഖ്ദലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.