റിയാദ്: പ്രവാസികളുടെ കരിയർ വളർച്ചയും നൈപുണ്യ വികസനവും ലക്ഷ്യമിട്ട് പ്രവാസി വെൽഫെയർ റിയാദ് ഘടകത്തിന് കീഴിൽ പ്രവർത്തിക്കുന്ന പ്രവാസി കരിയർ സ്ക്വയർ പവർ ബി.ഐ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ‘അൺബോക്സ് ബി.ഐ’ എന്ന് പേരിട്ടിരിക്കുന്ന ഈ പഠന ശിബിരം ജൂൺ 12 ഉച്ചക്ക് 1.30നാണ് നടക്കുക.
ഡേറ്റ അനലിറ്റിക്സ് രംഗത്ത് ഇന്ന് ഏറ്റവും കൂടുതൽ തൊഴിലവസരങ്ങളുള്ള പവർ ബി.ഐ-യുടെ അടിസ്ഥാന കാര്യങ്ങളാണ് ഈ സെഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രമുഖ ബി.ഐ ആൻഡ് അനലിറ്റിക്സ് വിദഗ്ധനായ പി.വി. മൊയ്തീൻ കുട്ടി നേതൃത്വം നൽകുന്ന ഈ പരിശീലനത്തിൽ പവർ ബി.ഐ അടിസ്ഥാന വിവരങ്ങൾ, ഡേറ്റ കണക്ഷൻ, പവർ ക്വറി, ഡേറ്റാ മോഡലിങ്, ഡാക്സ്, വിഷ്വലൈസേഷൻ, റിപ്പോർട്ടിങ് തുടങ്ങിയ പ്രധാന വിഷയങ്ങൾ വിശദമായി പങ്കുവെക്കും.
തൊഴിലന്വേഷകർക്കും നിലവിൽ ജോലി ചെയ്യുന്നവർക്കും തങ്ങളുടെ കരിയറിന് പുതിയ വേഗം നൽകാൻ ഈ സുവർണാവസരം പ്രയോജനപ്പെടുത്താവുന്നതാണ്. പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ പോസ്റ്ററിലുള്ള ക്യു.ആർ കോഡ് സ്കാൻ ചെയ്തോ അല്ലെങ്കിൽ +91 9048762272 എന്ന നമ്പറിൽ ബന്ധപ്പെട്ടോ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.