മേ​ഖ​ല​യി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ; കി​രീ​ടാ​വ​കാ​ശി​യും മാ​ക്രോ​ണും ച​ർ​ച്ച ന​ട​ത്തി

റി​യാ​ദ്: ഹൃ​സ്വ സ​ന്ദ​ർ​ശ​നാ​ർ​ഥം സൗ​ദി​യി​ലെ​ത്തി​യ ഫ്ര​ഞ്ച് പ്ര​സി​ഡ​ന്റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണു​മാ​യി കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ ച​ർ​ച്ച ന​ട​ത്തി.

കു​വൈ​റ്റ്, യു.​എ.​ഇ, ബ​ഹ്‌​റൈ​ൻ, ഖ​ത്ത​ർ എ​ന്നീ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച​തി​ന് ശേ​ഷം ബു​ധ​നാ​ഴ്ച വൈ​കീ​ട്ടാ​ണ് ഫ്ര​ഞ്ച് പ്ര​സി​ഡ​ന്റ് സൗ​ദി​യി​ലെ​ത്തി​യ​ത്. റി​യാ​ദി​ലെ അ​ൽ യ​മാ​മ കൊ​ട്ടാ​ര​ത്തി​ലെ റോ​യ​ൽ കോ​ർ​ട്ടി​ൽ വെ​ച്ച് കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ ഫ്ര​ഞ്ച് പ്ര​സി​ഡ​ന്റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണി​നെ സ്വീ​ക​രി​ച്ചു. പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളെ​ക്കു​റി​ച്ച് ഇ​രു​നേ​താ​ക്ക​ളും ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ക​യും, മേ​ഖ​ല​യി​ലെ​യും ലോ​ക​ത്തെ​യും സു​ര​ക്ഷ​യും സ്ഥി​ര​ത​യും ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ആ​വ​ശ്യ​മാ​യ ശ്ര​മ​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യു​ക​യും ചെ​യ്തു. കൂ​ടാ​തെ, ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ച​രി​ത്ര​പ​ര​വും ത​ന്ത്ര​പ​ര​വു​മാ​യ ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ളും നി​ല​വി​ലു​ള്ള സൗ​ദി-​ഫ്ര​ഞ്ച് സ​ഹ​ക​ര​ണ​വും ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും പൊ​തു​വാ​യ താ​ല്പ​ര്യ​ങ്ങ​ൾ​ക്ക് ഗു​ണ​ക​ര​മാ​കു​ന്ന രീ​തി​യി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ അ​ത് കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വ​ഴി​ക​ളും വി​ല​യി​രു​ത്തി. കി​ങ് ഖാ​ലി​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഫ്ര​ഞ്ച് പ്ര​സി​ഡ​ന്റ് മാ​ക്രോ​ണി​നെ റി​യാ​ദ് ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ റ​ഹ്മാ​ൻ, റി​യാ​ദ് മേ​യ​ർ അ​മീ​ർ ഫൈ​സ​ൽ ബി​ൻ അ​ബ്ദു​ൽ അ​സീ​സ് ബി​ൻ അ​യ്യാ​ഫ്, സൗ​ദി​യി​ലെ ഫ്ര​ഞ്ച് അം​ബാ​സ​ഡ​ർ പാ​ട്രി​ക് മൈ​സൊ​നേ​വ് എ​ന്നി​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.

Tags:    
News Summary - Developments in the sector Crown Prince and Macron discussed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.