ജിദ്ദ: പൈപ് തുറന്നാൽ തിളച്ച വെള്ളം വരുന്നതിനെ തുടർന്നുള്ള ദുരിതത്തിന് പരിഹാരമായി ഇക്കോഫ്രൻറ്ലി എയർകണ്ടീഷനിങ് സിസ്റ്റമുള്ള വാട്ടർ ടാങ്കുകൾ വിപണിയിൽ. ചൂട് കൂടിയതോടെ പൈപ്വെള്ളം തൊടാൻ പറ്റാത്തത്ര ചൂടിലാണ് ലഭിക്കുന്നത്.50 ഡിഗ്രി ചൂട് അനുഭവപ്പെടുന്ന മേഖലയിൽ പൊള്ളലേൽക്കാൻ ഇൗ ചൂടുവെള്ളം മതി. ബാത്ത്റൂമുകളിൽ തിളച്ചവെള്ളം ഉപയോഗിക്കുന്നതിനെ തുടർന്നുണ്ടാവുന്ന ദുരിതങ്ങൾ വാട്സ് ആപിൽ വൈറലായിരിക്കയാണ് ഇത്തവണയും. അതിനിടയിലാണ് ശീതീകരണസംവിധാനമുള്ള വാട്ടർ ടാങ്കുകളെ കുറിച്ച വാർത്തകൾ. വീട്ടിനകത്ത് നിന്ന് റിമോട്ട് വഴി വെള്ളത്തിെൻറ ചൂട് നിയന്ത്രിക്കാനാവുന്ന ഉപകരണമാണിതെന്ന് ബന്ധപ്പെട്ടവർ പറയുന്നു. പല വലിപ്പത്തിലുള്ള ടാങ്കുകളുണ്ട്. 3000 റിയാലാണത്രെ വില. ഇത്തരം വാട്ടർ ടാങ്കുകൾ വില്ലകളിൽ താമസിക്കുന്നവർക്ക് പറ്റും. എന്നാൽ ഫ്ളാറ്റുകളിൽ താമസിക്കുന്നവർക്ക് ഇത് എങ്ങനെ ഉപകരിക്കുമെന്ന് വ്യക്തമല്ല. പൊതു ടാങ്കുകളിൽ നിന്ന് ജലവിതരണം നടക്കുന്ന ഫ്ളാറ്റുകളിൽ ഇത് എത്രത്തോളം പ്രായോഗികമാവുമെന്നാണ് സംശയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.