മോഷ്ടിച്ച വാഹനവുമായി സഞ്ചരിച്ചവരെ രഹസ്യപൊലീസ് പിടികൂടിയപ്പോൾ ( ഒരുപടം മാത്രം)
റിയാദ്: സൗദി തലസ്ഥാനമായ റിയാദിൽ മോഷ്ടിച്ച വാഹനത്തിൽ അസ്വാഭാവിക സാഹചര്യത്തിൽ രണ്ടുപേരെ ട്രാഫിക് രഹസ്യപൊലീസ് പിടികൂടി. പിടിയിലാകുമ്പോൾ ഇവർ ലഹരി ഉപയോഗിച്ച നിലയിലായിരുന്നുവെന്നാണ് വിവരം. പ്രതികൾ സഞ്ചരിച്ച വാഹനത്തിൽ നടത്തിയ പരിശോധനയിൽ, മാരക ലഹരിമരുന്നായ ‘ഷാബു’ ഉപയോഗിക്കാൻ ഉപയോഗിക്കുന്ന പ്രത്യേക ഉപകരണങ്ങളും പൊലീസ് കണ്ടെടുത്തു.
ഇവർക്കെതിരെയുള്ള പ്രാഥമിക നിയമനടപടികൾ പൂർത്തിയാക്കിയതായും തുടർനടപടികൾക്കായി കേസ് ബന്ധപ്പെട്ട ഔദ്യോഗിക വിഭാഗത്തിന് കൈമാറിയതായും അധികൃതർ അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി റിയാദ് ട്രാഫിക് വിഭാഗം നടത്തുന്ന കർശന നിരീക്ഷണത്തിലാണ് പ്രതികൾ വലയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.