റിയാദ് മിഡിലീസ്റ്റ് ഇൻറർനാഷനൽ സ്കൂളിലെ സൗദി ദേശീയ ദിനാഘോഷം
റിയാദ് മിഡിലീസ്റ്റ് ഇൻറർനാഷനൽ സ്കൂളിൽ സൗദി ദേശീയ ദിനാഘോഷം
റിയാദ്: 96ാമത് സൗദി ദേശീയ ദിനാഘോഷത്തിെൻറ ഭാഗമായി മലാസിലെ മിഡിലീസ്റ്റ് ഇൻറർനാഷനൽ സ്കൂളിലെ കെ.ജി, പ്രൈമറി, ബോയ്സ്, ഗേൾസ് വിഭാഗങ്ങളുടെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. ഖുർആൻ പാരായണത്തോടെ തുടക്കം കുറിച്ച ചടങ്ങിൽ സൗദി ദേശീയ ദിനത്തിെൻറ പ്രാധാന്യവും രാജ്യത്തോടുള്ള സ്നേഹവും ദേശസ്നേഹവും വ്യക്തമാക്കുന്ന പ്രസംഗങ്ങളും പാട്ട്, നൃത്തം തുടങ്ങിയ വിവിധ കലാപരിപാടികളും അരങ്ങേറി. ആഘോഷങ്ങൾക്ക് കൂടുതൽ മനോഹാരിത പകർന്ന് വിദ്യാർഥികളും അധ്യാപകരും പച്ച നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് സ്കൂളിലെത്തിയത്.
ചടങ്ങിൽ സ്കൂൾ കോംപ്ലക്സ് മാനേജർ അബ്ദുൽ ഇലാഹ് അൽ മൊയ്‌ന കുട്ടികളെ അഭിസംബോധന ചെയ്തു. സൗദി അറേബ്യയോടുള്ള സ്നേഹവും ആദരവും രാജ്യത്തിെൻറ വളർച്ചയിൽ അഭിമാനവും കുട്ടികളിൽ വളർത്തേണ്ടതിൻറ പ്രാധാന്യത്തെക്കുറിച്ച് അത്താ എജുക്കേഷനൽ കമ്പനി ഇൻറർനാഷനൽ സെക്ഷൻ സി.ഇ.ഒ ഡോ. ഇബ്രാഹിം അൽ ഫർഹാൻ തെൻറ സന്ദേശത്തിൽ പങ്കുവെച്ചു. ഹദിയ, ഫാത്തിമ, ബത്തൂൽ, സുബി ഷാഹിർ, റിഹാന അംജദ്, നിഖത് അഞ്ചും, അബ്ദുൽ റഷീദ്, മുഹമ്മദ് അൽത്താഫ്, സൈനബ്, റഹീന ലത്തീഫ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.