മക്ക കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച രക്തദാനക്യാമ്പിൽ പങ്കെടുത്തവർ
മക്ക കെഎംസിസി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മക്ക: സൗദി ദേശീയ ദിനാഘോഷ പരിപാടികളുടെ ഭാഗമായി മക്ക കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ‘അന്നം നൽകുന്ന നാടിന് ജീവരക്തം സമ്മാനം’ എന്ന ശീർഷകത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മക്കയിലെ കിങ് അബ്ദുല്ല മെഡിക്കൽ സിറ്റിയിൽ നടന്ന ക്യാമ്പിൽ നിരവധി കെ.എം.സി.സി പ്രവർത്തകർ രക്തദാനം ചെയ്തു. കിങ് അബ്ദുല്ല മെഡിക്കൽ സിറ്റി അസിസ്റ്റൻറ് സി.എം.ഒ ഡോ. ഫാദി അൽബദാവി ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ നഴ്സിങ് ഡയറക്ടർ മിസിസ് ഖദീജ അൽജരാരി, സൗദി കെ.എം.സി.സി നാഷനൽ പ്രസിഡൻറ് കുഞ്ഞുമോൻ കാക്കിയ, ബ്ലഡ് ബാങ്ക് ഇൻ-ചാർജ് താമിർ, ബ്ലഡ് ബാങ്ക് കോഓഡിനേറ്റർ ജംഷാദ് എന്നിവർ സംബന്ധിച്ചു.
മക്ക കെ.എം.സി.സി ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ, ചെയർമാൻ സുലൈമാൻ മാളിയേക്കൽ, മുസ്തഫ മലയിൽ, കുഞ്ഞാപ്പ പൂക്കോട്ടൂർ, ഹാരിസ് പെരുവള്ളൂർ, സിദ്ദീഖ് കൂട്ടിലങ്ങാടി, എം.സി. നാസർ, സമീർ ബദർ എന്നിവർ രക്തദാന ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.