മലയാളം മിഷൻ ‘സുഗതാഞ്ജലി’ കാവ്യാലാപന മത്സരം: സൗദി ചാപ്റ്റർതല വിജയികളെ പ്രഖ്യാപിച്ചു

റിയാദ്: മലയാളത്തിെൻറ പ്രിയ കവയിത്രി സുഗതകുമാരി ടീച്ചറുടെ സ്മരണാർത്ഥം മലയാളം മിഷൻ വർഷംതോറും നടത്തിവരുന്ന ‘സുഗതാഞ്ജലി’ ആഗോള കാവ്യാലാപന മത്സരത്തിെൻറ 2026-ലെ സൗദി അറേബ്യ ചാപ്റ്റർതല വിജയികളെ പ്രഖ്യാപിച്ചു. മലയാളം മിഷൻ സൗദി ചാപ്റ്ററിന് കീഴിൽ പ്രവർത്തിക്കുന്ന റിയാദ്, ദമ്മാം, ജിദ്ദ, അൽ ഖസീം, തബൂക്ക്, നജ്‌റാൻ - അബഹ, ജിസാൻ എന്നീ മേഖലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്. സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ മൂന്നു വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ പ്രമുഖ മലയാള കവി കടമ്മനിട്ടയുടെ കവിതകളാണ് മത്സരാർത്ഥികൾ ആലപിച്ചത്.

മാതൃഭാഷയുടെ നാട്ടിൽ നിന്നും അകലെ ജീവിക്കുന്ന പ്രവാസി മലയാളി കുട്ടികളിൽ മലയാള ഭാഷയോടും സാഹിത്യത്തോടും അഭിരുചി വളർത്തുന്നതിൽ ഈ കാവ്യാലാപന മത്സരം വലിയ അവസരമാണ് സൃഷ്ടിക്കുന്നത്.മത്സരത്തിൽ സബ് ജൂനിയർ വിഭാഗത്തിൽ ധ്വനി ചന്ദ്രൻ (നജ്റാൻ) ഒന്നാം സ്ഥാനവും, അൻസ്റ്റിയ മരിയ ടിജിൻ (ബുറൈദ) രണ്ടാം സ്ഥാനവും, ഹന്ന മേരി സിജോ (ബുറൈദ) മൂന്നാം സ്ഥാനവും നേടി. ജൂനിയർ വിഭാഗത്തിൽ ഗൗരി നന്ദ (ദമ്മാം) ഒന്നാം സ്ഥാനവും, ഇഹ്‌സാൻ അഹമദ് നവാസ് (ജിദ്ദ) രണ്ടാം സ്ഥാനവും, നന്ദന ഗിരീഷ് (റിയാദ്) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സീനിയർ വിഭാഗത്തിൽ അന്ന എലിയാസ് (ദമ്മാം) ഒന്നാം സ്ഥാനം നേടി. ചാപ്റ്റർതലത്തിൽ വിജയികളായ ഈ കുട്ടികൾ മലയാളം മിഷൻ സംഘടിപ്പിക്കുന്ന ആഗോളതല മത്സരത്തിൽ പങ്കെടുക്കുമെന്ന് ചാപ്റ്റർ സെക്രട്ടറി ജോമോൻ സ്റ്റീഫൻ അറിയിച്ചു. മലയാളം മിഷൻ ചാപ്റ്റർ പ്രസിഡൻറ് പ്രദീപ് കൊട്ടിയം, കൺവീനർ ഷിബു തിരുവനന്തപുരം, വൈസ് പ്രസിഡൻറ് മാത്യു തോമസ് നെല്ലുവയലിൽ, വിദഗ്‌ധ സമിതി ചെയർപേഴ്‌സൺ ഷാഹിദ ഷാനവാസ്, മേഖല കോഓഡിനേറ്റർമാരായ ഡോ. രമേശ് മൂച്ചിക്കൽ, അനു രാജേഷ്, ഷാനവാസ് കളത്തിൽ, പി.കെ. ജുനൈസ്, ഉബൈസ് മുസ്തഫ, കെ. ഉണ്ണികൃഷ്ണൻ, വി.കെ. ഷഹീബ എന്നിവരാണ് മത്സരങ്ങൾക്ക് നേതൃത്വം നൽകിയത്.

Tags:    
News Summary - Malayalam Mission Saudi Winners Announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.