റിയാദ് ഇന്‍റർനാഷണൽ ഇന്ത്യൻ സ്കൂളിൽ നേരിട്ടുള്ള ക്ലാസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും

റിയാദ്: റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ നേരിട്ടുള്ള (ഓഫ്‌ലൈൻ) ക്ലാസുകൾ ഇന്ന് മുതൽ (സെപ്റ്റംബർ 28, തിങ്കൾ) പുനരാരംഭിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്ന് ലഭിച്ച പുതിയ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി.

എല്ലാ ക്ലാസുകളിലെയും വിദ്യാർത്ഥികൾക്ക് നാളെ മുതൽ പതിവുപോലെ സ്കൂളിൽ നേരിട്ടെത്തി പഠനം നടത്താവുന്നതാണെന്ന് പ്രിൻസിപ്പൽ (ഇന്ററിം) മൈമൂന അബ്ബാസ് പുറപ്പെടുവിച്ച സർക്കുലറിൽ വ്യക്തമാക്കുന്നു. രക്ഷിതാക്കളും വിദ്യാർത്ഥികളും ഇത് മുൻകൂട്ടി മനസ്സിലാക്കി ആവശ്യമായ ക്രമീകരണങ്ങൾ നടത്തണമെന്ന് സ്കൂൾ മാനേജ്‌മെന്റ് അഭ്യർത്ഥിച്ചു.

Tags:    
News Summary - IISR Reopens For Offline Classes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.