ഹാഇൽ ബർസാൻ മലയാളി കൂട്ടായ്മ സൗദി ദേശീയദിനാഘോഷത്തിൽ പങ്കെടുത്തവർ


ഹാഇൽ ബർസാൻ മലയാളി കൂട്ടായ്മ സൗദി ദേശീയദിനം ആഘോഷിച്ചു

ഹാഇൽ: ഹാഇൽ ബർസാൻ മലയാളി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സൗദി ദേശീയദിനാഘോഷവും ‘ബർസാൻ ഉത്സവവും’ വർണാഭമായി സംഘടിപ്പിച്ചു. സൗദി ദേശീയോത്സവത്തോടനുബന്ധിച്ച് തുടർച്ചയായി ആറാം തവണയാണ് കൂട്ടായ്മ ഇത്തരത്തിൽ പരിപാടി സംഘടിപ്പിക്കുന്നത്. വ്യവസായി റിയാദ് കാര്യത് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സിദ്ധീഖ് മട്ടന്നൂർ അധ്യക്ഷത വഹിച്ചു.

ബാപ്പു എസ്റ്റേറ്റ് മുക്ക്, ഫൈസൽ കൊല്ലം, ശരീഫ് കൊല്ലം, മൻസൂർ കവാക്കിബ്, ബഷീർ വയനാട്, നവാസ് ചിറയിൻകീഴ്, സമദ്, ഹനീഫ, സിയാദ് സാഹിബ്, സുബൈർ പാളയം, റഫീഖ് അഞ്ചരക്കണ്ടി, സകരിയ പള്ളിപ്പുറം, സമീർ ആറളം എന്നിവർ സംസാരിച്ചു. അയമൂട്ടി, ഷമീർ കൊടുങ്ങല്ലൂർ, അനസ് വയനാട്, റയീസ് തെന്നട എന്നിവർ പരിപാടികളുടെ ഏകോപനം നിർവഹിച്ചു. ഫൈസൽ കാവുംപടി സ്വാഗതവും സകരിയ കാവുംപടി നന്ദിയും പറഞ്ഞു.

Tags:    
News Summary - Saudi National Day in Hail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.