സൗദി ദേശീയ ദിനത്തിൽ ജി.എം.എഫ് സംഘടിപ്പിച്ച ഐക്യദാർഢ്യ പ്രഖ്യാപനവും സൈക്കിൾ റാലിയും

സൗദി ദേശീയ ദിനം: ജി.എം.എഫ് ഐക്യദാർഢ്യ പ്രഖ്യാപനവും സൈക്കിൾ റാലിയും

റിയാദ്: സൗദി അറേബ്യയുടെ 96-ാം ദേശീയ ദിനത്തോടനുബന്ധിച്ച് ‘അന്നം തരുന്ന രാജ്യത്തിന് പ്രവാസി സമൂഹത്തി​െൻറ ഐക്യദാർഢ്യം’ എന്ന മുദ്രാവാക്യമുയർത്തി ഗൾഫ് മലയാളി ഫെഡറേഷൻ (ജി.എം.എഫ്) സൗദി നാഷനൽ കമ്മിറ്റി ഐക്യദാർഢ്യ പ്രഖ്യാപനവും സൈക്കിൾ റാലിയും സംഘടിപ്പിച്ചു.

ചെയർമാൻ റാഫി പാങ്ങോട് ദേശീയപതാക ഉയർത്തി. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ്​ ഷാജി മഠത്തിൽ, വനിത വിഭാഗം കോഓഡിനേറ്ററും എഴുത്തുകാരിയുമായ കമർബാനു വലിയകത്ത്, മീഡിയ കോഓഡിനേറ്റർ ജയൻ കൊടുങ്ങല്ലൂർ, സലീം മാളിയേക്കൽ എന്നിവർ സംസാരിച്ചു. കേക്ക് മുറിക്കലും മധുരപലഹാര വിതരണവും നാഷനൽ കമ്മിറ്റി പ്രസിഡൻറ്​ അബ്​ദുൽ അസീസ് പവിത്ര ഉദ്ഘാടനം ചെയ്തു.

 

നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഹരികൃഷ്ണൻ കണ്ണൂർ, സെൻട്രൽ കമ്മിറ്റി ജോയിൻറ്​ സെക്രട്ടറി സുബൈർ കുമ്മിൾ, നൗഷാദ് മിത്ര, സെൻട്രൽ കമ്മിറ്റി രക്ഷാധികാരി അഡ്വ. അജിത് കുമാർ, നാഷനൽ കമ്മിറ്റി ജോയിൻറ്​ സെക്രട്ടറി സനിൽകുമാർ ഹരിപ്പാട്, ഉണ്ണി കൊല്ലം, അഞ്ജലി, അനിത്രി, ഹിബ അബ്​ദുൽ സലാം, ബീന സുബൈർ, നിഷാദ് കുട്ടിക്കൽ എന്നിവരും മലസ് മജ്‌ലിസിലെ കുടുംബാംഗങ്ങളും അൽമാസ് ഫാമിലി റസ്​റ്റോറൻറിലെ ജീവനക്കാരും പങ്കെടുത്തു.

ദേശീയ ദിനത്തോടുള്ള പ്രവാസി സമൂഹത്തി​െൻറ ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് നടന്ന സൈക്കിൾ റാലി മലസിലെ വിവിധ റോഡുകളിലൂടെ സഞ്ചരിച്ച് കിങ്​ അബ്​ദുല്ല പാർക്ക് വഴി കടന്നുപോയി. ഇജാസ്, സജീർ പെരുംകുളം, കബീർ ഗാർഡൻ, സത്താർ മാഷ് മാവൂർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി റിയാദ് ഷോല മോളിലെ വഫാ ഹൈപ്പർമാർക്കറ്റ് ഓഡിറ്റോറിയത്തിൽ സൗദി കലാകാരന്മാരുടെ വിവിധ കലാ-നൃത്ത പരിപാടികളും ഗാനമേളയും ലൈറ്റിങ് ഷോയും നടന്നു. പ്രമുഖ ഡി.ജെ കലാകാരനായ ശിഹാബ് ഷായും ശബാന ശിഹാബും പരിപാടി നയിച്ചു.

Tags:    
News Summary - Saudi National Day: GMF solidarity declaration and cycle rally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.