തുർക്കിയ പ്രസിഡൻറ്​ റജബ്​ തയ്യിബ്​ ഉർദുഗാൻ, സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ

സൗദി നയിക്കുന്ന ബഹുരാഷ്​ട്ര നാവികസഖ്യത്തെ സ്വാഗതം ചെയ്ത് തുർക്കിയ

റിയാദ്: സൗദി അറേബ്യയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രതിരോധ ബഹുരാഷ്​ട്ര നാവികസഖ്യത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് തുർക്കിയ. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ തുർക്കിയ പ്രസിഡൻറ്​ റജബ്​ തയ്യിബ്​ ഉർദുഗാനുമായി തിങ്കളാഴ്ച നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് തുർക്കിയ നിലപാട് വ്യക്തമാക്കിയത്.

ചെങ്കടലിൽ കപ്പലുകൾക്ക് നേരെ ഹൂതി സായുധ സംഘം നടത്തുന്ന ആക്രമണങ്ങളെ തുർക്കിയ പ്രസിഡൻറ്​ ശക്തമായി അപലപിക്കുകയും ഈ വിഷയത്തിൽ സൗദി അറേബ്യക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി സൗദി അറേബ്യയുടെ നേതൃത്വത്തിൽ ബഹുരാഷ്​ട്ര നാവിക പ്രതിരോധ സഖ്യം രൂപവത്​കരിച്ച നടപടിയെ അദ്ദേഹം അഭിനന്ദിക്കുകയും സഖ്യത്തിന്റെ ലക്ഷ്യങ്ങൾ പൂർണമായി വിജയിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വിവിധ മേഖലകളിൽ കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും മേഖലയിലെ നിലവിലെ രാഷ്​ട്രീയ അന്തരീക്ഷത്തെക്കുറിച്ചും ഇരുനേതാക്കളും ചർച്ച നടത്തുകയുണ്ടായി.

Tags:    
News Summary - സൗദി നയിക്കുന്ന ബഹുരാഷ്​ട്ര നാവികസഖ്യത്തെ സ്വാഗതം ചെയ്ത് തുർക്കിയ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.