ട്രംപി​െൻറ സന്ദര്‍ശനം:  സൗദി- അമേരിക്കന്‍ ഉച്ചകോടി മെയ് 20ന്

റിയാദ്: അമേരിക്കന്‍ പ്രസിഡൻറ്​ ഡൊണാള്‍ഡ് ട്രംപി​​​െൻറ സന്ദര്‍ശനത്തെ സൗദി മന്ത്രിസഭ സ്വാഗതം ചെയ്തു. 
സല്‍മാന്‍ രാജാവി​​​െൻറ അധ്യക്ഷതയില്‍ ജിദ്ദയിലെ അസ്സലാം കൊട്ടാരത്തില്‍ തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് സൗദി, അമേരിക്കന്‍ സൗഹൃദം ഊഷ്മളമാക്കുന്ന സന്ദര്‍ശനത്തെ സ്വാഗതം ചെയ്തത്. റിയാദിൽ നടക്കുന്ന വിവിധ ഉച്ചകോടികള്‍ക്കെത്തുന്ന നേതാക്കളെയും മന്ത്രിസഭ സ്വാഗതം ചെയ്തു. 

 മൂന്ന് ഉച്ചകോടികളാണ് അടുത്ത ദിവസങ്ങളില്‍ സൗദി തലസ്ഥാനത്ത് നടക്കുക. സൗദി, അമേരിക്കന്‍ ഉച്ചകോടി മെയ് 20ന് നടക്കുമെന്നും മറ്റു രണ്ട് ഉച്ചകോടികള്‍ തൊട്ടടുത്ത ദിവസം നടക്കുമെന്നും മന്ത്രി സഭയില്‍ വ്യക്തമാക്കി. ജി.സി.സി കൂടിയാലോചന യോഗവും ജി.സി.സി, അമേരിക്കന്‍ ഉച്ചകോടിയുമാണ് ഇതിലൊന്ന്. ഏറെ പ്രാധാന്യത്തോടെയും അറബ്, ഇസ്​ലാമിക രാഷ്​ട്രങ്ങളിലെ ഭരണാധികാരികളുടെ പങ്കാളിത്തത്തോടെയും സൗദി സംഘടിപ്പിക്കുന്ന അറബ്, ഇസ്​ലാമിക്, അമേരിക്കന്‍ ഉച്ചകോടിയും മെയ് 20നാണ് നടക്കുക.

Tags:    
News Summary - trump visits saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.