കെ.എം.സി.സി ദവാദ്മി ഏരിയാ കമ്മിറ്റി വൈസ് പ്രസിഡന്റ് നജീബ് തായഞ്ചേരിക്ക് യാത്രയയപ്പ് നൽകിയപ്പോൾ
ദവാദ്മി: കെ.എം.സി.സി ദവാദ്മി ഏരിയാ കമ്മിറ്റി വൈസ് പ്രസിഡന്റും പ്രമുഖ സാമൂഹിക പ്രവർത്തകനുമായ നജീബ് തായഞ്ചേരിക്ക് യാത്രയയപ്പ് നൽകി. കഴിഞ്ഞ ഏഴ് വർഷമായി സദാഫ്കോയുടെ ദവാദ്മി ബ്രാഞ്ചിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. ഏരിയാ കമ്മറ്റി സെക്രട്ടറി സൈനുദ്ദീൻ ചമ്രവട്ടം സ്വാഗതം പറഞ്ഞു.
ദവാദ്മിയിലെ പ്രവാസി സമൂഹത്തിന് പൊതുവെയും കെ.എം.സി.സിക്ക് പ്രത്യേകിച്ചും അദ്ദേഹം ചെയ്ത സേവനപ്രവർത്തനങ്ങളെ ചടങ്ങിൽ അനുസ്മരിച്ചു. ഏരിയാകമ്മിറ്റി ഏർപ്പെടുത്തിയ പ്രത്യേക പുരസ്കാരം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദു റഊഫ് ഹുദവി അദ്ദേഹത്തിന് കൈമാറി. ഉബൈദ് കണ്ണൂർ, നൗഷാദ് മയ്യിൽ, നാസർ താഴെക്കോട്, അലി മങ്കട, ഇല്യാസ് കളപ്പാട്ടിൽ, ഫിറോസ് മറാമി, ഫൈസൽ പാലമഠത്തിൽ, ഷാക്കിർ കണ്ണൂർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.