മുനീർ
ജിദ്ദ: മുൻ പ്രവാസിയും കെ.എം.സി.സി ജിദ്ദ കാവന്നൂർ മുൻ ഭാരവാഹിയുമായിരുന്ന വാക്കാലൂർ പൂളക്കൽ മുനീർ (46) നാട്ടിൽ നിര്യാതനായി. ദീർഘകാലം ജിദ്ദയിൽ പ്രവാസിയായിരുന്ന മുനീർ, കെ.എം.സി.സിയുടെയും മുസ്‍ലിം ലീഗിന്റെയും സജീവ പ്രവർത്തകനായിരുന്നു. കേവലം സംഘാടകൻ എന്നതിലുപരി മികച്ചൊരു കലാകാരൻ കൂടിയായിരുന്നു അദ്ദേഹം.
ജിദ്ദ സന്ദർശിക്കാനെത്തുന്ന മുസ്‍ലിം ലീഗ് നേതാക്കളെ നേരിൽ കണ്ട് അവർക്കായി അദ്ദേഹം പെൻസിൽ കൊണ്ട് വരച്ച ചിത്രങ്ങൾ സമ്മാനിക്കുമായിരുന്നു. സ്നേഹപൂർവം അദ്ദേഹം നൽകിയിരുന്ന ആ ചിത്രങ്ങൾ ഇന്നും നേതാക്കളുടെയും സഹപ്രവർത്തകരുടെയും ഓർമകളിൽ മായാതെ നിൽക്കുന്നുണ്ടെന്ന് കെ.എം.സി.സി ജിദ്ദ ഏറനാട് മണ്ഡലം ഭാരവാഹികൾ അനുസ്മരിച്ചു.
പെട്ടെന്നുണ്ടായ സാഹചര്യങ്ങളാൽ കാരണം പ്രവാസം അവസാനിപ്പിച്ചു മടങ്ങേണ്ടി വന്ന മുനീർ, അരീക്കോട് തട്ടുകടയിലും വിവിധ ഹോട്ടലുകളിലും ജോലിചെയ്താണ് കുടുംബം പുലർത്തിയിരുന്നത്. പിതാവ്: അബൂബക്കർ മൗലവി, ഭാര്യ: ജമീല, മക്കൾ: ഫാത്തിമ റിയ (20), മുഹമ്മദ് സിയ (14), ഹാമിസ് മുഹമ്മദ് (4). പി.കെ. ബഷീർ എം.എൽ.എ, കാവന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. ഉസ്മാൻ തുടങ്ങിയ നേതാക്കൾ അദ്ദേഹത്തിന്റെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിക്കുകയും ബന്ധുക്കളെ ആശ്വസിപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.