സൗദി സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി ജി.എം.എഫ് റമദാൻ കിറ്റുകൾ വിതരണം ചെയ്തപ്പോൾ
റിയാദ്: സൗദി അറേബ്യയുടെ സ്ഥാപക ദിനാഘോഷങ്ങളുടെ (ഫൗണ്ടിങ് ഡേ) ഭാഗമായി അർഹരായ തൊഴിലാളികൾക്ക് റമദാൻ കിറ്റുകൾ വിതരണം ചെയ്ത് ഗൾഫ് മലയാളി ഫെഡറേഷൻ (ജി.എം.എഫ്) മാതൃകയായി. സ്വദേശിയെന്നോ വിദേശിയെന്നോ വ്യത്യാസമില്ലാതെ മുഴുവൻ മനുഷ്യരെയും ചേർത്തുപിടിക്കുന്ന സൗദി അറേബ്യ എന്ന രാജ്യത്തിനോടുള്ള ഐക്യദാർഢ്യം അറിയിക്കുന്നതാണ് ജി.എം.എഫിന്റെ ഈ ആഘോഷമെന്ന് ചടങ്ങിൽ സംസാരിച്ച ചെയർമാൻ റാഫി പാങ്ങോട് വ്യക്തമാക്കി. സൗദിയുടെ വളർച്ചയിൽ ഇന്ത്യക്കാരായ പ്രവാസികൾക്കും അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
റിയാദിൽ നടന്ന ചടങ്ങിൽ പ്രമുഖ ഭാരവാഹികളും കുടുംബാംഗങ്ങളും പങ്കെടുത്തു. റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ഷാജി മഠത്തിൽ, ജി.സി.സി വനിത കോഓഡിനേറ്റർ കമർബാനു വലിയത്ത്, സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുൽ അസീസ് പവിത്ര, ജനറൽ സെക്രട്ടറി ഹരികൃഷ്ണൻ കണ്ണൂർ, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി മുസ്തഫ കുമരനെല്ലൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
നാഷനൽ കമ്മിറ്റി കോഓഡിനേറ്റർ അഫ്സൽ കണ്ണൂർ, സെൻട്രൽ കമ്മറ്റി ട്രഷറർ സജീർ പെരുംകുളം, അബ്ദുൽ സലാം പാലക്കാട്, സുബൈർ കുമ്മിൾ, ഹിബ അബ്ദുൽസലാം, നസീർ കുന്നിൽ, കുഞ്ഞുമുഹമ്മദ് വയനാട്, ഷാനവാസ് ചക്കമല, ഹാഷിം ഇടിഞ്ഞാർ, ഷാനവാസ് വെമ്പിളി, നിഷാദ് കൂട്ടിക്കൽ, ബാപ്പുട്ടി, റിയാദ് സെൻട്രൽ കമ്മിറ്റി കോഓഡിനേറ്റർ ടോം ചാമക്കാല, ഷാജഹാൻ പാണ്ട, ഉണ്ണി കൊല്ലം, മുന്ന അയ്യൂബ്, അഷ്റഫ് ചേലാമ്പ്ര, റൂബി ടോം, സുഹ്റ ബീവി, സജ്ന സജീർ, റിഷാന അഫ്സൽ, റിനു ഇജാസ്, റംലത്തു ബീവി ഷംസുദീൻ, ഷംസുദീൻ (ബാപ്പു) തുടങ്ങിയവരും കുടുംബാംഗങ്ങളും ആഘോഷ പരിപാടികളിൽ സജീവ സാന്നിധ്യമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.