ജി​ദ്ദ ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം അം​ഗ​ങ്ങ​ൾ ടൂ​ർ ഗൈ​ഡ് ബ​ന്ദ​ർ അ​ൽ​ഹ​ർ​ബി​ക്കും ‘അ​റേ​ബ്യ​ൻ സ്കൈ’ ​ട്രാ​വ​ൽ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ ന​ഷ് രി​ഫി​നു​മൊ​പ്പം

ജി​ദ്ദ​യു​ടെ ച​രി​ത്ര​വ​ഴി​ക​ളി​ലൂ​ടെ മാ​ധ്യ​മ യാ​ത്ര പൈ​തൃ​ക യാ​ത്ര

ജി​ദ്ദ: പു​രാ​ത​ന ന​ഗ​ര​മാ​യ ജി​ദ്ദ​യു​ടെ ആ​ഴ​മേ​റി​യ ച​രി​ത്ര​വും സാം​സ്കാ​രി​ക പൈ​തൃ​ക​വും അ​ടു​ത്ത​റി​യാ​ൻ ജി​ദ്ദ ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി പൈ​തൃ​ക യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. സൗ​ദി​യി​ലെ പ്ര​മു​ഖ ട്രാ​വ​ൽ ഗ്രൂ​പ്പാ​യ അ​റേ​ബ്യ​ൻ സ്കൈ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച യാ​ത്ര യു​നെ​സ്കോ ലോ​ക പൈ​തൃ​ക കേ​ന്ദ്ര​മാ​യ ജി​ദ്ദ ബ​ല​ദി​ലെ ച​രി​ത്ര​പ്ര​ധാ​ന​മാ​യ ഇ​ട​ങ്ങ​ളി​ലൂ​ടെ​യാ​യി​രു​ന്നു. പ്ര​ശ​സ്ത ടൂ​ർ ഗൈ​ഡ് ബ​ന്ദ​ർ അ​ൽ​ഹ​ർ​ബി നേ​തൃ​ത്വം ന​ൽ​കി​യ യാ​ത്ര, ഏ​ഴാം നൂ​റ്റാ​ണ്ട് മു​ത​ൽ സൗ​ദി അ​റേ​ബ്യ​യു​ടെ സാം​സ്കാ​രി​ക അ​ട​യാ​ള​മാ​യി നി​ല​കൊ​ള്ളു​ന്ന ജി​ദ്ദ​യു​ടെ പ​ഴ​യ​കാ​ല പ്ര​താ​പ​ത്തി​ലേ​ക്ക് വെ​ളി​ച്ചം വീ​ശു​ന്ന​താ​യി​രു​ന്നു.​ലോ​ക​ത്ത് മ​റ്റെ​വി​ടെ​യും കാ​ണാ​ത്ത വി​ധം മ​നോ​ഹ​ര​മാ​യ കൊ​ത്തു​പ​ണി​ക​ളാ​ൽ സ​മ്പ​ന്ന​മാ​യ ‘റൗ​ശ​ൻ’ ജാ​ല​ക​ങ്ങ​ളു​ടെ നി​ർ​മാ​ണ വൈ​ദ​ഗ്ധ്യ​വും അ​വ​യു​ടെ ച​രി​ത്ര​വും യാ​ത്ര​യി​ൽ വി​ശ​ദീ​ക​രി​ക്ക​പ്പെ​ട്ടു. ചെ​ങ്ക​ട​ലി​ൽ നി​ന്നു​ള്ള പ​വി​ഴ​പ്പു​റ്റു​ക​ളും ചു​ണ്ണാ​മ്പു​ക​ല്ലും ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള ന​സീ​ഫ് ഹൗ​സ്, ശ​ർ​ബ​ത്‌​ലി ഹൗ​സ് എ​ന്നി​വ​യു​ടെ പ്രൗ​ഢി മാ​ധ്യ​മ​സം​ഘം നേ​രി​ട്ട​റി​ഞ്ഞു.

ജി​ദ്ദ​യി​ലെ ഏ​റ്റ​വും പ​ഴ​യ വി​പ​ണി​യാ​യ ബാ​ബ് മ​ക്ക​യി​ലെ സൂ​ഖ് അ​ൽ​ബ​ദ​വി, സൂ​ഖ് അ​ൽ​അ​ല​വി, പു​രാ​ത​ന പ​ള്ളി​ക​ളാ​യ ഇ​മാം ശാ​ഫി മ​സ്ജി​ദ്, ഉ​സ്മാ​ൻ ബി​ൻ അ​ഫ്​ൻ പ​ള്ളി (അ​ബൂ​ബ​ക്​ർ പ​ള്ളി) എ​ന്നി​വ​യു​ടെ ച​രി​ത്ര​രേ​ഖ​ക​ളും യാ​ത്ര​യി​ൽ അ​നാ​വ​ര​ണം ചെ​യ്യ​പ്പെ​ട്ടു.​സൗ​ദി​യു​ടെ ദേ​ശീ​യ ഗാ​ന​ത്തി​ന് സം​ഗീ​തം ന​ൽ​കു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച വി​ഖ്യാ​ത സം​ഗീ​ത​ജ്ഞ​ൻ താ​രി​ഖ് അ​ബ്​​ദു​ൽ ഹ​ക്കീ​മി​െൻറ സ്മ​ര​ണാ​ർ​ഥ​മു​ള്ള മ്യൂ​സി​യം സ​ന്ദ​ർ​ശ​നം സം​ഘ​ത്തി​ന് ന​വ്യാ​നു​ഭ​വ​മാ​യി. അ​ദ്ദേ​ഹ​ത്തി​െൻറ സ്വ​കാ​ര്യ ശേ​ഖ​ര​ത്തി​ലെ സം​ഗീ​ത ഉ​പ​ക​ര​ണ​ങ്ങ​ൾ, പ​ഴ​യ റെ​ക്കോ​ഡി​ങ്ങു​ക​ൾ, പു​ര​സ്കാ​ര​ങ്ങ​ൾ എ​ന്നി​വ​ക്കൊ​പ്പം പ​ര​മ്പ​രാ​ഗ​ത സൗ​ദി സം​ഗീ​ത​ത്തി​െൻറ പ​രി​ണാ​മം വ്യ​ക്ത​മാ​ക്കു​ന്ന ഓ​ഡി​യോ-​വി​ഷ്വ​ൽ പ്ര​ദ​ർ​ശ​ന​ങ്ങ​ളും അ​വി​ടെ ഒ​രു​ക്കി​യി​രു​ന്നു.

2025 ഡി​സം​ബ​ർ ആ​റി​ന്​ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച റെ​ഡ് സീ ​മ്യൂ​സി​യ​വും സ​ന്ദ​ർ​ശി​ച്ചു. പ​ഴ​യ​കാ​ല​ത്ത് ഹാ​ജി​മാ​രു​ടെ​യും വ്യാ​പാ​രി​ക​ളു​ടെ​യും പ്ര​വേ​ശ​ന ക​വാ​ട​മാ​യി​രു​ന്ന ബാ​ബ് അ​ൽ​ബു​ന്ത് കെ​ട്ടി​ട​ത്തി​ലാ​ണ് ഈ ​മ്യൂ​സി​യം സ്ഥി​തി ചെ​യ്യു​ന്ന​ത്. ഹി​ജാ​സി വാ​സ്തു​വി​ദ്യ​യു​ടെ മി​ക​ച്ച ഉ​ദാ​ഹ​ര​ണ​മാ​യ ഈ ​കെ​ട്ടി​ട​ത്തി​ലെ 23 ഗാ​ല​റി​ക​ളി​ലാ​യി ആ​യി​ര​ത്തി​ല​ധി​കം പു​രാ​വ​സ്തു​ക്ക​ളും ഭൂ​പ​ട​ങ്ങ​ളും നാ​വി​ക ഉ​പ​ക​ര​ണ​ങ്ങ​ളും പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ചെ​ങ്ക​ട​ലി​െൻറ ആ​വാ​സ​വ്യ​വ​സ്ഥ​യെ​യും സ​മു​ദ്ര പാ​ര​മ്പ​ര്യ​ത്തെ​യും കു​റി​ച്ചു​ള്ള വി​ജ്ഞാ​ന​പ്ര​ദ​മാ​യ കാ​ഴ്ച​ക​ൾ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് പു​തി​യ അ​റി​വാ​യി.​ജി​ദ്ദ​യു​ടെ ച​രി​ത്ര​ത്തെ ആ​ഴ​ത്തി​ൽ മ​ന​സ്സി​ലാ​ക്കാ​ൻ സ​ഹാ​യി​ച്ച യാ​ത്ര​യി​ൽ അ​റേ​ബ്യ​ൻ സ്കൈ ​മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ ന​ഷ്​​രി​ഫ്, അ​ജ്മ​ൽ എ​ന്നി​വ​രും ജി​ദ്ദ ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​സി​ഡ​ൻ​റ്​ ജ​ലീ​ൽ ക​ണ്ണ​മം​ഗ​ലം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗ​ഫൂ​ർ കൊ​ണ്ടോ​ട്ടി, ട്ര​ഷ​റ​ർ സു​ൽ​ഫി​ക്ക​ർ ഒ​താ​യി, വൈ​സ് പ്ര​സി​ഡ​ൻ​റ്​ വ​ഹീ​ദ് സ​മാ​ൻ, ജോ​യൻ​റ്​ സെ​ക്ര​ട്ട​റി ഗ​ഫൂ​ർ മ​മ്പു​റം എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. മീ​ഡി​യ ഫോ​റം അം​ഗ​ങ്ങ​ളാ​യ ക​ബീ​ർ കൊ​ണ്ടോ​ട്ടി, ജാ​ഫ​റ​ലി പാ​ല​ക്കോ​ട്, സാ​ദി​ഖ​ലി തു​വ്വൂ​ർ, ഹ​സ​ൻ ചെ​റൂ​പ്പ, ബി​ജു രാ​മ​ന്ത​ളി, എ.​എം. സ​ജി​ത്ത്, ഇ​ബ്രാ​ഹിം ഷം​നാ​ട്, എ​ൻ.​എം. സ്വാ​ലി​ഹ് എ​ന്നി​വ​രും യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി.

Tags:    
News Summary - Media tour through the historical routes of Jeddah Heritage tour

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.